Kerala
ഹേമചന്ദ്രൻ വധക്കേസ്: ബംഗളൂരുവിൽ വിമാനമിറങ്ങിയ മുഖ്യപ്രതി നൗഷാദിനെ കസ്റ്റഡിയിലെടുത്തു

ഹേമചന്ദ്രൻ കൊലക്കേസ് മുഖ്യപ്രതി നൗഷാദിനെ കോഴിക്കോട് പോലീസ് കസ്റ്റഡിയിലെടുത്തു. സൗദിയിൽ നിന്ന് ബംഗളൂരു വിമാനത്താവളത്തിലെത്തിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ഉടൻ കേരളത്തിലെത്തിക്കും.
ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യയാണെന്ന് ഇയാൾ വിദേശത്ത് നിന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്നു. കൊലപാതകമെന്ന് പറയുന്നത് തെറ്റാണെന്നും മൃതദേഹം കണ്ടപ്പോൾ സുഹൃത്തുക്കൾ പറഞ്ഞത് അനുസരിച്ചാണ് കുഴിച്ചിട്ടതെന്നും വീഡിയോയിൽ നൗഷാദ് പറഞ്ഞിരുന്നു
എന്നാൽ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തിൽ തന്നെയാണെന്ന് പോലീസ് പറയുന്നു. തെറ്റ് പറ്റിപ്പോയെന്ന് പറഞ്ഞ് നൗഷാദ് അന്വേഷണ സംഘത്തിന് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. ഒന്നര വർഷം മുമ്പ് കാണാതായ ഹേമചന്ദ്രന്റെ മൃതദേഹം ജൂൺ 28നാണ് തമിഴ്നാട് ചേരമ്പാടിയിലെ വനത്തിൽ നിന്നും കണ്ടെത്തിയത്.