National
പാർക്കിംഗിനെ ചൊല്ലി തർക്കം; നടി ഹുമ ഖുറേഷിയുടെ ബന്ധുവിനെ രണ്ട് പേർ ചേർന്ന് കുത്തിക്കൊന്നു

ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധുവിനെ കുത്തിക്കൊന്നു. ഡൽഹി നിസാമുദ്ദീൻ പ്രദേശത്ത് വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആസിഫ് ഖുറേഷി(42)യാണ് കൊല്ലപ്പെട്ടത്
സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനം മാറ്റി പാർക്ക് ചെയ്യാൻ രണ്ട് യുവാക്കളോട് പറഞ്ഞതാണ് പ്രകോപനമായത്. വാക്കേറ്റത്തിൽ തുടങ്ങിയ തർക്കം പിന്നീട് കയ്യാങ്കളിയിലെത്തി
രണ്ട് യുവാക്കളും തർക്കത്തിനൊടുവിൽ സ്ഥലം വിട്ടെങ്കിലും പിന്നാലെ തിരികെ എത്തി ആസിഫിനെ കുത്തിക്കൊല്ലുകയായിരുന്നു. ഡൽഹിയിൽ ചിക്കൻ ബിസിനസ് നടത്തുന്നയാളാണ് ആസിഫ്. പരുക്കേറ്റ ആസിഫിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല