National
ഹട്ടി വംശത്തിന്റെ പാരമ്പര്യത്തിൽ അഭിമാനിക്കുന്നു; ഒരു യുവതിയെ തന്നെ വിവാഹം ചെയ്ത് സഹോദരൻമാർ

ഒരു യുവതിയെ വിവാഹം കഴിച്ചതിൽ ഉയരുന്ന പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി ഹിമാചൽപ്രദേശിലെ സഹോദരൻമാർ. വിമർശനങ്ങൾ തങ്ങളെ ബാധിച്ചിട്ടില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള ഹട്ടി വംശത്തിന്റെ പാരമ്പര്യത്തിൽ അഭിമാനിക്കുന്നതായും സഹോദരൻമാർ വ്യക്തമാക്കി
തിൻഡോ കുടുംബത്തിലെ പ്രദീപ് നേഗി, കപിൽ നേഗി എന്നീ നേഗി സഹോദരൻമാരാണ് കൻഹട്ട് ഗ്രാമത്തിൽ നിന്നുള്ള സുനിത ചൗഹാനെ വിവാഹം ചെയ്തത്. പരമ്പരാഗതമായ ജോഡിദാർ പ്രത പ്രകാരമായിരുന്നു വിവാഹം. ചിലർ സോഷ്യൽ മീഡിയയിൽ തങ്ങളെ അധിക്ഷേപിക്കുന്നത് പ്രശ്‌നമല്ലെന്ന് പ്രദീപ് നേഗി പറഞ്ഞു
വിവാഹം ആരുടെയും നിർബന്ധപ്രകാരമല്ലെന്നും സ്വമനസ്സാലെ ആയിരുന്നുവെന്നും സഹോദരൻ കപിൽ നേഗി വിശദീകരിച്ചു. കുടുംബത്തിന്റെ പൂർണ പിന്തുണയോടെയാണ് വിവാഹം നടന്നത്. ഞങ്ങളുടെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും വേണ്ടി വാദിക്കുന്നത് തുടരുമെന്നും സഹോദരൻമാർ പറഞ്ഞു