സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല; ഡാം നിർമിച്ചാൽ മിസൈൽ ഉപയോഗിച്ച് തകർക്കും: പാക് സൈനിക മേധാവി

തങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിട്ടാൻ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ലെന്ന് പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ. അമേരിക്കയിലെ ഫ്‌ളോറിഡയിൽ നടന്ന അത്താഴ വിരുന്നിനിടെയാണ് അസിം മുനീറിന്റെ ഭീഷണി.
ഞങ്ങൾ ആണവ രാഷ്ട്രമാണ്. ഞങ്ങൾ ഇല്ലാതാകുമെന്ന് ഞങ്ങൾക്ക് തോന്നിയാൽ, ലോകത്തിന്റെ പകുതി ഭാഗവും ഞങ്ങൾ കൂടെ കൊണ്ടുപോകുമെന്ന് അസിം മുനീർ പറഞ്ഞു. യുനൈറ്റഡ് സ്റ്റേറ്റ്‌സ് സെൻട്രൽ കമാൻഡ് സ്ഥാനമൊഴിയുന്ന ജനറൽ മൈക്കിൾ കുറില്ലയുടെ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് അസിം മുനീർ
സിന്ധു നദിജല കരാർ താത്കാലികമായി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാക്കിസ്ഥാനിലെ 250 മില്യൺ ജനങ്ങളെ അപകടത്തിലാക്കാം. ഇന്ത്യ ഒരു അണക്കെട്ട് നിർമിക്കാൻ ഞങ്ങൾ കാത്തിരിക്കും. അത് നിർമിച്ച് കഴിഞ്ഞാൽ 10 മിസൈൽ ഉപയോഗിച്ച് ഞങ്ങൾ അത് തകർക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ലെന്നും അസിം മുനീർ പറഞ്ഞു