National

വ്യാപാര ചർച്ചകൾക്കായി യു.എസ്. സംഘത്തിന്റെ ഇന്ത്യ സന്ദർശനം മാറ്റിവെച്ചേക്കും

ന്യൂഡൽഹി: ഉഭയകക്ഷി വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഓഗസ്റ്റ് 25-ന് ഇന്ത്യ സന്ദർശിക്കാൻ നിശ്ചയിച്ചിരുന്ന യു.എസ്. സംഘം യാത്ര മാറ്റിവെച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും, ഇരു രാജ്യങ്ങൾക്കുമിടയിലെ വർധിച്ചുവരുന്ന വ്യാപാര തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഈ നീക്കം പ്രാധാന്യമർഹിക്കുന്നു.

ഈ മാസം 27 മുതൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50% അധിക തീരുവ ഏർപ്പെടുത്താനുള്ള യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം പ്രബല്യത്തിൽ വരാനിരിക്കെയാണ് സന്ദർശനം മാറ്റിവെച്ചതായി റിപ്പോർട്ടുകൾ വരുന്നത്.

 

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്റെ (BTA) ആറാം ഘട്ട ചർച്ചകൾക്കാണ് യു.എസ്. സംഘം എത്താനിരുന്നത്. കാർഷിക, ക്ഷീര മേഖലകളിലേക്ക് കൂടുതൽ പ്രവേശനം വേണമെന്ന യു.എസ്. ആവശ്യം ഇന്ത്യ തള്ളിയിരുന്നു. ഇത് ചെറുകിട കർഷകരുടെ ഉപജീവനത്തെ ദോഷകരമായി ബാധിക്കുമെന്ന നിലപാടിലാണ് ഇന്ത്യ. ഈ വിഷയത്തിലെ അഭിപ്രായവ്യത്യാസങ്ങളാണ് ചർച്ചകൾ നീണ്ടുപോകാൻ പ്രധാന കാരണം.

ഇതിനോടകം അഞ്ച് ഘട്ട ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ കരാറിന്റെ ആദ്യഘട്ടം പൂർത്തിയാക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അത് വൈകാൻ സാധ്യതയുണ്ടെന്നാണ് സൂചന.

 

Related Articles

Back to top button
error: Content is protected !!