Kerala
കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; റമീസിന്റെ സുഹൃത്തും കസ്റ്റഡിയിൽ

കോതമംഗലത്തെ 23കാരി യുവതിയുടെ ആത്മഹത്യയിൽ പ്രതി റമീസിന്റെ സുഹൃത്ത് സഹദും പിടിയിൽ. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യും. കുറ്റകൃത്യത്തിന് കൂട്ടുനിന്നുവെന്നതാണ് സഹദിനെതിരായ വകുപ്പ്. റമീസിന്റെ മാതാപിതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തമിഴ്നാട് സേലത്ത് നിന്നാണ് ഇവരെ പിടികൂടിയത്
ഇരുവർക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്. നിലവിൽ റിമാൻഡിലുള്ള റമീസിനായി സമർപ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കസ്റ്റഡിയിൽ കിട്ടുന്ന മുറയ്ക്ക് വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്
മതം മാറ്റത്തിന് വിസമ്മതിച്ചതോടെ റമീസിൽ നിന്നുണ്ടായ കടുത്ത അവഗണനയെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. റമീസ് ഫോൺ പോലുമെടുക്കാത്തത് പെൺകുട്ടിയെ സമ്മർദത്തിലാക്കിയിരുന്നു.