Kerala

കോട്ടയം സിഎംഎസ് കോളേജിൽ 37 വർഷത്തിന് ശേഷം കെ എസ് യുവിന് യൂണിയൻ ഭരണം; 15ൽ 14 സീറ്റും സ്വന്തമാക്കി

കോട്ടയം സി എം എസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നീണ്ട 37 വർഷത്തിന് ശേഷം കെ എസ് യുവിന് ഭരണം. 15ൽ 14 സീറ്റിലും കെ എസ് യു വിജയിച്ചു. ഫസ്റ്റ് ഡിസി പ്രതിനിധി സീറ്റ് മാത്രമാണ് എസ് എഫ് ഐക്ക് ലഭിച്ചത്. ചെയർപേഴ്‌സണായി സി ഫഹദും ജനറൽ സെക്രട്ടറിയായി മീഖൽ എസ് വർഗീസും തെരഞ്ഞെടുക്കപ്പെട്ടു

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ സിഎംഎസ് കോളേജിൽ സംഘർഷമുണ്ടായിരുന്നു. വൈകിട്ടോടെ എസ് എഫ് ഐ-കെ എസ് യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷം വ്യാപകമായതോടെ പോലീസ് സ്ഥലത്തെത്തി. കോൺഗ്രസ് സിപിഎം നേതാക്കളും ക്യാമ്പസിലെത്തിയിരുന്നു

നീണ്ട ചർച്ചകൾക്ക് ശേഷം രാത്രി 10 മണിയോടെയാണ് സംഘർഷാവസ്ഥക്ക് അയവ് വന്നത്. പരാജയഭീതിയെ തുടർന്ന് എസ് എഫ് ഐ ആക്രമണം അഴിച്ചുവിട്ടെന്ന് കെ എസ് യു ആരോപിച്ചു. എന്നാൽ കെ എസ് യു തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് എസ് എഫ് ഐ ആരോപിച്ചു.

Related Articles

Back to top button
error: Content is protected !!