World
ന്യൂയോർക്കിൽ നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോയവരുടെ ബസ് മറിഞ്ഞു; 5 മരണം, ബസിൽ ഇന്ത്യക്കാരും

ന്യൂയോർക്കിൽ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് പേർ മരിച്ചു. നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോയ 50 വിനോദസഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. ഇന്ത്യ, ചൈന, ഫിലിപ്പീൻസ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
30 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നയാഗ്ര വെള്ളച്ചാട്ടം കണ്ട് തിരിച്ചു വരുന്നതിനിടെയാണ് അപകടം.
നിയന്ത്രണം വിട്ട ബസ് റോഡിന് ഒരു വശത്തേക്ക് മറിയുകയായിരുന്നു. നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും 40 മൈൽ അകെ പെംബ്രോക്ക് എന്ന നഗരത്തിലാണ് അപകടം നടന്നത്.