കോൺഗ്രസ് മാതൃകാപരമായ നടപടിയെടുത്തു; ഇത്തരമൊരു സംഭവം ആദ്യം: സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് എടുത്ത നടപടി മാതൃകാപരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ ഇത്തരത്തിലൊരു സംഭവമുണ്ടാകുമ്പോൾ ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി ഇത്രയും കാർക്കശ്യത്തോടെ നടപടിയെടുക്കുന്നതെന്നും സതീശൻ പറഞ്ഞു.
രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. പാർട്ടി പരിശോധിച്ച ശേഷമാണ് നടപടിയെടുത്തത്. മറ്റുള്ളവർ നടപടി എടുത്തില്ലെന്ന് പറഞ്ഞ് ഞങ്ങൾക്ക് ഉഴപ്പാമായിരുന്നു. ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ആൾക്കെതിരെയാണ് നടപടിയെടുത്തത്
റേപ് കേസിലെ പ്രതിയെ സിപിഎം സംരക്ഷിക്കുകയാണ്. രക്ഷപ്പെടുത്താൻ ഒരു ശ്രമവും നടത്താതെ ഒരു പരാതിയുമില്ലാതെ സ്ത്രീയുടെ അഭിമാനം കാത്തു രക്ഷിക്കാനാണ് കോൺഗ്രസ് നടപടിയെടുത്തത്. വനിതാ നേതാക്കൾക്കെതിരായി ആര് സൈബർ ആക്രമണം നടത്തിയാലും ശരിയല്ല. സ്ത്രീകളെ സൈബർ അറ്റാക്ക് ചെയ്യുന്നത് മനോരോഗമാണെന്നും സതീശൻ പറഞ്ഞു