ദിവസവും ബോംബ് വീഴുന്നത് കോൺഗ്രസിലാണ്, ഇനിയും അങ്ങനെ തന്നെ: സതീശന് മറുപടിയുമായി എംവി ഗോവിന്ദൻ

സിപിഎമ്മിനെതിരെ കേരളം ഞെട്ടിപ്പോകുന്ന വാർത്ത ഉടൻ വരുന്നുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമർശത്തിന് മറുപടിയുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാ ദിവസവും ബോംബുകൾ വീഴുന്നതും ഇനി വീഴാൻ പോകുന്നതും കോൺഗ്രസ്സിലും യു ഡി എഫിലുമാണെന്ന് ഗോവിന്ദൻ ഇടുക്കിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
സതീശന്റെ വാക്കുകളോട് സി പി എമ്മിന് ഭയമില്ല. സി പി എമ്മിനെതിരെ എന്ത് ആരോപണം വന്നാലും അഭിമുഖീകരിക്കാൻ പ്രയാസമില്ല. കൃത്യമായ നിലപാട് സ്വീകരിച്ചാണ് പാർട്ടി മുന്നോട്ടുപോകുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന നിലപാടായിരുന്നു കെപിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കൾ ആദ്യം പറഞ്ഞത്. എന്നാൽ രാജിവെച്ചാൽ പല ആളുകളുടെയും കഥ പുറത്തുപറയുമെന്ന രാഹുലിന്റെ ഭീഷണിയിൽ അവർ നിലപാട് മാറ്റി. സതീശനും ഷാഫി പറമ്പിലും ഉൾപ്പെടുന്ന ത്രിമൂർത്തികളാണ് പുതിയ നിലപാടിന് പിന്നിലെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.