Kerala
ബിജെപിയിലും പീഡന പരാതി; സി കൃഷ്ണകുമാറിനെതിരെ പരാതി നൽകി പാലക്കാട് സ്വദേശിനി

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ പീഡന പരാതി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് പാലക്കാട് സ്വദേശിനി പരാതി നൽകിയത്. എന്നാൽ പരാതി വ്യാജമാണെന്ന് സി കൃഷ്ണകുമാർ പ്രതികരിച്ചു.
സ്വത്ത് തർക്കവും കുടുംബപ്രശ്‌നവുമാണ് പരാതിക്ക് പിന്നിലെന്ന് കൃഷ്ണകുമാർ പറയുന്നു. സന്ദീപ് വാര്യരാണ് ഇതിന് പിന്നിലെന്നും കൃഷ്ണകുമാർ ആരോപിച്ചു. കൃഷ്ണകുമാർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പാലക്കാട് സ്വദേശിനിയുടെ പരാതി.
രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസ് പരാതി ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയിലും പരാതി എത്തിയിരിക്കുന്നത്.