Kerala

രഞ്ജിത്തിനെതിരായ നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ; വെട്ടിലായത് സർക്കാർ, നടപടി വേണ്ടി വരും

ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ വെട്ടിലായി സംസ്ഥാന സർക്കാർ. രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് പേര് സഹിതം നടി തുറന്നുപറഞ്ഞതോടെ നടപടിയെടുക്കേണ്ട സ്ഥിതിയാണ് സർക്കാർ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരുടെയും പേര് ഇല്ലാത്തതു കൊണ്ട് കേസെടുക്കാൻ നിയമതടസ്സമുണ്ടെന്നായിരുന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി അടക്കം നേരത്തെ പറഞ്ഞിരുന്നത്

ശ്രീലേഖ മിത്ര പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചതോടെയാണ് സർക്കാർ വെട്ടിലായത്. ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2009ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യത്തിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നായിരുന്നു ശ്രീലേഖ മിത്രയുടെ ആരോപണം

സംഭവത്തിൽ ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോട് പരാതി പറഞ്ഞിരുന്നു. പിന്നീട് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് നടി പറയുന്നു. പരാതി പറഞ്ഞതിന് പിന്നാലെ പാലേരി മാണിക്യത്തിലും മറ്റ് മലയാള സിനിമയിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ലെന്നും ശ്രീലേഖ മിത്ര പറഞ്ഞു

Related Articles

Back to top button