Kerala

സംവിധായകൻ തുളസിദാസ് മോശമായി പെരുമാറി, കതകിൽ തട്ടി; നടി ഗീതാ വിജയൻ

സംവിധായകൻ തുളസിദാസ് തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി ഗീതാ വിജയൻ. 1991ൽ ചാഞ്ചാട്ടം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് തനിക്ക് ദുരനുഭവമുണ്ടായത്. തനിക്ക് മാത്രമല്ല, ശ്രീദേവിക എന്ന നടിക്കും തുളസിദാസിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് ഗീത വിജയൻ പറഞ്ഞു

കതകിൽ തട്ടുന്നത് അടക്കമുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതികരിച്ചതിന്റെ പേരിൽ തനിക്ക് അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. കതകിൽ മുട്ടലും കോളിംഗ് ബെൽ അടിക്കലുമൊക്കെ ആയിരുന്നു. ആ സമയത്ത് താൻ ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. പിന്നീട് ഡേറ്റ്‌സ് ഒക്കെ വേസ്റ്റ് ചെയ്ത് തന്നെ റൂമിൽ തന്നെ ഇരുത്തിയിരുന്നു

ആ സമയത്ത് ഇതൊന്നും ആരോടും പറഞ്ഞില്ല. അന്ന് പോലീസിനെ വിളിക്കേണ്ടി വന്നില്ല. വിളിക്കേണ്ടി വന്നിരുന്നുവെങ്കിൽ ഉറപ്പായും വിളിക്കുമായിരുന്നുവെന്നും ഗീതാ വിജയൻ പറഞ്ഞു.

Related Articles

Back to top button