Novel

മുറപ്പെണ്ണ്: ഭാഗം 14

രചന: മിത്ര വിന്ദ

“ഹലോ… ഏട്ടാ….. “കാതരയായി പൂജ വിളിച്ചു..

“പൂജ നി വന്നോ….. ”

“യെസ്… ഇനി എന്നാണ് ഈ ഉള്ളവളെ അങ്ങോട്ട് കൊണ്ട് പോകുന്നത്… tell me..”

“Look പൂജ… എനിക്ക്…. അത് പിന്നെ.. ”

“മതി മതി നി പറഞ്ഞത്.. ഇനി ഉള്ളത് ഒക്കെ എന്റെ മോളോട് ഞാൻ പറഞ്ഞു കൊള്ളാം.. ”

അമ്മ അവനോട് ഫോൺ തട്ടിപ്പറിച്ചു..

പിന്നെ അവർ തമ്മിൽ ആയി കുശലം…

“മുത്തശ്ശിക്ക് സന്തോഷം ആയി കെട്ടോ… ന്റെ മക്കൾക്ക് നല്ലത് വരും… ”

അവൻ മുത്തശ്ശിയിടെ കൈയിൽ പിടിച്ചു..

എന്നിട്ട് ആ കൈകൾ വിടുവിച്ചു മുറിയിലേക്ക് പോയി..

ബാഗ് മേശമേൽ വെച്ചിട്ട് അവൻ കട്ടിലിൽ മലർന്ന് കിടന്ന്..

“ഈശ്വരാ.. എല്ലാം പ്രശ്നം ആയി എന്ന് തോന്നുന്നു… ഇത്രയും പെട്ടന്ന് എല്ലാം കലങ്ങി തെളിഞ്ഞ സ്ഥിതിക്ക് ഇനി മുന്നോട്ട് പോകാൻ ആവില്ല… ”

ഒരു നഷ്ടപ്രണയത്തിന്റെ വിങ്ങൽ ആണ് അവനു തോന്നിയത്..

പല പല വിചാരങ്ങൾ മനസ്സിൽ കൂടി കടന്ന് പോയി..

പൂജയോട് എല്ലാം തുറന്ന് പറഞ്ഞാലോ…

രണ്ടും കല്പിച്ചു അവളുടെ വീട്ടിൽ പോയാലോ….

പക്ഷെ amma…അമ്മയെ വിഷമിപ്പിക്കാനും മനസ് വരുന്നില്ല..

ഹോ… എന്തൊരു കഷ്ടം ആണ്..

“മോനെ….. സിദ്ധു… വാതിൽ തുറക്ക്… “അമ്മ വാതിലിൽ കൊട്ടി..

“അമ്മേ… ഞാൻ കുളിക്കുക ആണ്… ”

അവൻ വിളിച്ചു പറഞ്ഞു..

“കുളി കഴിഞ്ഞു നി അമ്മേടെ അടുത്തേക്ക് ഇറങ്ങി വരണം.. ഒരു കാര്യം പറയാൻ ഉണ്ട്… ”

“ശരി അമ്മേ… ”

പക്ഷെ കുറച്ചു സമയം കൂടി അവൻ ആ കിടപ്പ് കിടക്കുക ആണ് ചെയ്തത്..

********

അങ്ങനെ ഞായറാഴ്ച വന്നെത്തി..

ഇല്ലത്തു ആണെങ്കിൽ ആകെ തിരക്ക് ആണ്..

അപ്പച്ചിയും സേതു ഏട്ടനും ഉച്ചയോടെ എത്തും..

അതിന് മുന്നോടി ആയിട്ടുള്ള ഒരുക്കങ്ങൾ ആണ്…..

കുറുക്കു കാളനും അവിയലും സാമ്പാറും തോരനും അച്ചാറും പപ്പടവും പച്ചടിയും തീയലും ഒക്കെ ആയി കഴിഞ്ഞു..

അതി കേമം ആയിട്ട് ആണ് മുത്തശ്ശിയും അമ്മയും കൂടി പാചകം ചെയ്തിരിക്കുന്നത്..

പാലട പ്രഥമൻ എന്നത്തേയും പോലെ അച്ഛനും മുത്തശ്ശനും ആണ്..

നളപാചകം എന്ന് അല്ലെ….

ഇവയുടെ ഒക്കെ സുഗന്ധം പടിപ്പുര കടന്ന് പോയി കഴിഞ്ഞിരിക്കുന്നു..

പദ്മക്ക് മാത്രം ഒരു സന്തോഷം ഇല്ല..

ബാക്കി എല്ലാവരും അവരെ കാത്തു ഇരിക്കുക ആണ്…

ഏകദേശം രണ്ട് മണി ആയി കാണും.. അവർ എത്തിയപ്പോൾ..

സേതു ഏട്ടനും അപ്പച്ചിയും കാറിൽ നിന്ന് ഇറങ്ങി..

കുറേ ലഗേജ്കൾ ഒക്കെ അവർ എടുത്ത് വെളിയിൽ വെച്ച്..

അമ്മയും അച്ഛനും ഒക്കെ അവരെ സഹായിക്കുന്നുണ്ട്..

സേതു ഏട്ടന്റെ കണ്ണുകൾ അവിടമാകെ ഉഴറി നടന്നു..

“മ്മ്.. എന്തെ കുട്ട്യേ… നി നോക്കണത് പദ്മ മോളേ ആണോ… ”

അപ്പച്ചിയുടെ ശബ്ദം ഉയർന്നു..

പദ്മ വേഗം ഉമ്മറത്തേക്ക് നടന്നു വന്നു..

“ഹാവൂ… ദേ എത്തിയല്ലോ നമ്മുട ആൾ… മോളെ ഇങ്ങട് അടുത്ത് വരിക… ”

അപ്പച്ചി വന്നു അവളെ പുണർന്നു..

സേതു ഏട്ടന്റെ മിഴികൾ തിളങ്ങിയത് അവൾ കണ്ടില്ലന്ന് നടിച്ചു..

“ന്റെ കുട്ടി ഇത്തിരി ക്ഷീണിച്ചു.. പക്ഷെ സൗന്ദര്യം ഒട്ടും കുറഞ്ഞിട്ടില്യ… അല്ലെ സേതു…. ”

എല്ലാത്തിനും മറുപടി ആയി സേതു ഏട്ടൻ ചിരിച്ചു..
മുത്തശ്ശനും മുത്തശ്ശിയും കൂടി ഓരോ കൈയിൽ പിടിച്ചിരിക്കുക ആണ് ഏട്ടന്റെ.

രണ്ടാളുടെയും ആദ്യത്തെ പേരക്കിടാവ് അല്ലായിരുന്നോ ഏട്ടൻ..

ക്ലാസ്സ്‌ എങ്ങനെ ഉണ്ട് പദ്മ… ”

അമ്മ കൊടുത്ത സംഭാരം കുടിച്ചു കൊണ്ട് ഏട്ടൻ ചോദിച്ചു.

“എക്സാം തുടങ്ങും next week… ‘

“ഉവ്വോ… അപ്പോൾ ക്ലാസ്സ്‌ കഴിയാറായി അല്ലെ… ”

“മ്മ്…. ”

അവൾ അടുക്കളയിലേക്ക് പിൻവാങ്ങി..

“ഇനി പഠിത്തം ഒക്കെ അങ്ങ് ഡൽഹിയിൽ… അല്ലെ സേതു…. ”

അപ്പച്ചിയുടെ സംസാരവും ഉറക്കെ ഉള്ള ചിരിയും ഹാളിൽ മുഴങ്ങി..

അച്ഛനും സേതു ഏട്ടനും കൂടി ഒരുപാട് സംസാരിച്ച കൊണ്ട് ഇരിക്കുക ആണ്..

പക്ഷെ കൂടുതലും സംസാരിക്കണത് അച്ഛൻ ആണ് എന്ന് മാത്രം..

ഇടയ്ക്ക് ഒക്കെ അപ്പച്ചി വന്നു അവളുടെ കരം ഗ്രഹിക്കും..

ഊണ് കഴിഞ്ഞു സേതു റൂമിലേക്ക് പോയി..

പണ്ട് മുതൽക്കേ അവർ വരുമ്പോൾ സേതു ഉപയോഗിക്കാറുള്ള ഒരു റൂം ഉണ്ട്..

അവിടെ നിന്നാൽ കാവും കുളവും ചെമ്മൺ പാതയും ഒക്കെ കാണാം
അവന്റെ മുറി ശാരദ ചേച്ചിയെ കൊണ്ട് മുത്തശ്ശി ready ആക്കി ഇട്ടിരിക്കുക ആണ്..

അവൻ റൂമിൽ വന്നു..

ജനാലകൾ ഒക്കെ തുറന്നു..

നല്ല തണുത്ത കാറ്റ് മുറിയിലേക്ക് അടിച്ചു വന്നു..

എന്തൊരു കുളിർമ… അവൻ ഓർത്തു.

പദ്മ കുളപ്പടവിലേക്ക് നടന്നു പോകുന്നത് അവൻ കണ്ടു…….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button