Kerala

മുഖ്യമന്ത്രി പിണറായിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി ഇപി ജയരാജൻ

ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഇപി ജയരാജൻ. കേരളാ ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞ ശേഷം മുഖ്യമന്ത്രിയുമായി ഇതിന് മുമ്പും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ചർച്ച ചെയ്ത കാര്യങ്ങൾ എല്ലാം മാധ്യമപ്രവർത്തകരോട് പങ്കുവെക്കേണ്ട കാര്യമില്ലെന്നും ഇപി ജയരാജന്റെ പ്രതികരണം

രാഷ്ട്രീയമെല്ലാം അതിന്റെ വേദിയിൽ ചർച്ച ചെയ്യാം. മാധ്യമങ്ങളെ വിളിച്ച് രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാം. ഇപ്പോൾ അതിനുള്ള സമയമല്ല. യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കാൻ പോകുകയാണ്. അദ്ദേഹത്തിന്റെ മൃതശരീരം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്ക് വിട്ടുകൊടുക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്

എയിംസിന് വിട്ടുകൊടുക്കുന്ന ഒരു നടപടിക്രമം മാത്രമേ സംസ്‌കാര ചടങ്ങ് എന്ന നിലക്കുള്ളു. യെച്ചൂരിയും ഞാനും തമ്മിൽ 40 വർഷത്തിലധികമായുള്ള ബന്ധമാണ്. ഇന്ന് കേരളത്തിൽ ഉത്രാട ദിനം ആണെങ്കിൽ പോലും ദുഃഖദിനം ആയാണ് പാർട്ടി സഖാക്കൾ കാണുന്നതെന്നും ഇപി പറഞ്ഞു

Related Articles

Back to top button