Gulf
തിരുവനന്തപുരം സ്വദേശിയായ 34 കാരന്‍ ഹൃദയാഘാതത്തില്‍ മരിച്ചു

ദോഹ: തിരുവനന്തപുരം സ്വദേശിയായ 34 കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മരിച്ചു. പേട്ട പാല്‍ക്കുളങ്ങര സ്വദേശിയും വര്‍ക്കയിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനുമായ വിപിന്‍ തുളസി ജയയാണ് മരിച്ചത്.
കെഎംസിസി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് അയച്ചിട്ടുണ്ട്. തഴശ്ശേരി തുളസി കൃഷ്ണന്‍കുട്ടിയുടെയും ജയാ സുകുമാരിയുടെയും മകനാണ് അവിവാഹിതനായ വിപിന്‍ തുളസി.