National
യുവാക്കൾ ചേർന്ന് അപമാനിച്ചു; 12ാം ക്ലാസ് വിദ്യാർഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹരിയാനയിൽ പെൺകുട്ടി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. സ്വന്തം ഗ്രാമത്തിലെ യുവാക്കൾ അപമാനിച്ചതിനെ തുടർന്നാണ് കുട്ടി ജീവനൊടുക്കിയതെന്ന് കുടുംബാംഗങ്ങളും പോലീസും പറഞ്ഞു.
ഹരിയാനയിലെ സോണിപഥിലാണ് സംഭവം. മരിച്ച പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ മൂന്ന് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിലൊരാളെ അറസ്റ്റ് ചെയ്തു.
12ാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. വന്ദേഭാരത് ട്രെയിനിന് മുന്നിൽ ചാടിയാണ് കുട്ടി മരിച്ചത്.