National

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി; ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബിൽ ഉടനെ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്ക് വന്നത്. ഒറ്റഞ്ഞെടുപ്പിന് വേണ്ടി നിലവിലെ തെരഞ്ഞെടുപ്പ് നിയമങ്ങൾ ഭേദഗതി വരുത്തി കൊണ്ടുള്ള സമഗ്രമായ ഒറ്റ നിയമം ശുപാർശ ചെയ്യുന്ന ബില്ലാകും അവതരിപ്പിക്കുക

നിയമസഭകളിലേക്ക് പല സമയങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്നും വികസന പ്രവർത്തനങ്ങളെ പിന്നോട്ടു വലിക്കുന്നുവെന്നും കേന്ദ്ര സർക്കാർ പറയുന്നു. നിരവധി തവണ തെരഞ്ഞെടുപ്പ് നടത്തുന്നത് സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്നതായും കേന്ദ്രം പറയുന്നു

എന്നാൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയം അപ്രായോഗികമാണെന്ന നിലപാടാണ് പ്രതിപക്ഷത്തിന്. ഒരേ സമയം തെരഞ്ഞെടുപ്പെന്ന ആശയം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ബില്ലിനെ എതിർക്കുമെന്നും പ്രതിപക്ഷം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!