Kerala
കളമശ്ശേരിയിൽ നിയന്ത്രണം നഷ്ടമായ സ്‌കൂട്ടർ കാറുമായി കൂട്ടിയിടിച്ചു; യുവതി മരിച്ചു

എറണാകുളം കളമശ്ശേരിയിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ കാറിൽ ഇടിച്ച് യുവതി മരിച്ചു. തൃക്കാക്കര സ്വദേശി ബുഷ്‌റ ബീവിയാണ് മരിച്ചത്. അശാസ്ത്രീയമായ റോഡ് നിർമാണമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇന്നുച്ചയോടെയാണ് അപകടമുണ്ടായത്.
റോഡിന്റെ ഒരു ഭാഗത്ത് ടാറും ഒരു ഭാഗത്ത് ഇന്റർലോക്കുമാണുള്ളത്. ഇതിന് രണ്ടിനും ഇടയിൽ ഉയരവ്യത്യാസവുമുണ്ട്. ഇവടെ തട്ടിയതിനെ തുടർന്നാണ് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ ബുഷ്‌റ കാറിന് മുന്നിലേക്കാണ് ചെന്നുവീണത്
ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ യുവതി മരിച്ചു. ഇതിന് മുമ്പും ഇവിടെ വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.