Kerala

കാരവാനിൽ രഹസ്യ കാമറ വെച്ച് നടിമാരുടെ ദൃശ്യങ്ങൾ പകർത്തുന്നു; സിനിമാ സെറ്റിലെ ദുരനുഭവം വെളിപ്പെടുത്തി രാധിക

മലയാള സിനിമ ലൊക്കേഷനിൽ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി രാധിക ശരത്കുമാർ. കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധികയുടെ വെളിപ്പെടുത്തൽ. സെറ്റിൽ പുരുഷൻമാർ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഭയന്നുപോയ താൻ കാരവാനിൽ വെച്ച് വസ്ത്രം മാറാതെ ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക പറയുന്നു

കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങൾ മൊബൈലിൽ ഫോൾഡറുകളിലായി പുരുഷൻമാർ സൂക്ഷിക്കുന്നു. ഓരോ നടിമാരുടെയും പേരിൽ പ്രത്യേകം ഫോൾഡറുകളുണ്ട്. സെറ്റിൽ പുരുഷൻമാർ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടെന്നാണ് രാധികയുടെ വെളിപ്പെടുത്തൽ

ആരോപണവിധേയനായ ദിലീപിനൊപ്പം എന്തിന് സിനിമയിൽ അഭിനയിച്ചു എന്ന ചോദ്യത്തിന് രാഷ്ട്രീയക്കാരിൽ ഇത്തരക്കാരില്ലേ, അവരോട് നമ്മൾ സംസാരിക്കുന്നില്ലേ എന്നായിരുന്നു രാധികയുടെ മറുപടി.

Related Articles

Back to top button