Kerala
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; വ്‌ളോഗർ അറസ്റ്റിൽ

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ വ്‌ളോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് മലപ്പുറം പോലീസ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്.
പ്രതി യുവതിയുമായി സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പ്രണയം നടിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകിയ ശേഷം രണ്ട് വർഷത്തോളമായി മലപ്പുറത്തും പരിസരപ്രദേശങ്ങളിലുമുള്ള വിവിധ ലോഡ്ജുകളിലെത്തിച്ച് യുവതിയെ പീഡിപ്പിച്ചു
യുവതിയുടെ നഗ്നഫോട്ടോകൾ പകർത്തിയെന്നും പരാതിയുണ്ട്. ഈ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.