Movies
ആട് 3 റിലീസ് തീയതി പ്രഖ്യാപിച്ചു; ഷാജി പാപ്പൻ 2026 മാർച്ച് 19-ന് തിയേറ്ററുകളിൽ

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ജയസൂര്യ ചിത്രം ‘ആട് 3’ റിലീസ് തീയതി പ്രഖ്യാപിച്ചു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 മാർച്ച് 19-ന് ഈദ് റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ നിർമ്മാതാവായ വിജയ് ബാബു സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.
ഒരു ഫാന്റസി, ഹ്യൂമർ ചിത്രമായിരിക്കും ‘ആട് 3’ എന്ന് സംവിധായകൻ നേരത്തെ അറിയിച്ചിരുന്നു. ‘ആട്’ ഫ്രാഞ്ചൈസിയുടെ ആദ്യ രണ്ട് ഭാഗങ്ങളിലുമുണ്ടായിരുന്ന പ്രധാന താരങ്ങളെല്ലാം മൂന്നാം ഭാഗത്തിലുമെത്തുന്നുണ്ട്. മുൻഭാഗങ്ങളിലേതുപോലെത്തന്നെ ഷാജി പാപ്പനും കൂട്ടരുമടങ്ങുന്ന ടീം ടൈം ട്രാവൽ പ്രമേയമായി എത്തുമെന്ന സൂചനയും അണിയറപ്രവർത്തകർ നൽകുന്നുണ്ട്. 3D-യിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.