National
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് നടിയുടെ പരാതി; കന്നഡ ഹാസ്യതാരം അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ കന്നഡ ഹാസ്യതാരം മദേനൂർ മനു അറസ്റ്റിൽ. 33കാരിയായ നടി നൽകിയ പരാതിയിലാണ് അറസ്റ്റ്. നടി പരാതി നൽകിയതിന് പിന്നാലെ മനു ഒളിവിൽ പോയിരുന്നു. ഹാസൻ ജില്ലയിലെ സ്വന്തം നാടായ മദേനൂരിൽ വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്
മനുവും പരാതിക്കാരിയും ചില റിയാലിറ്റി ഷോകളിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 2022 നവംബർ മുതൽ 2025 മെയ് വരെയുള്ള സമയങ്ങളിൽ വിവാഹ വാഗ്ദാനം നൽകി മനു പീഡിപ്പിച്ചെന്നാണ് പരാതി. മാനസികമായും ശാരീരികമായും ചൂഷണം ചെയ്തതായും പരാതിയിൽ പറയുന്നു
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് മനു. ഗർഭിണിയായപ്പോൾ പ്രതിയുടെ നിർബന്ധത്തിന് വഴങ്ങി ഗർഭഛിദ്ര ഗുളികകൾ കഴിച്ചെന്നും യുവതി ആരോപിക്കുന്നു.