Kerala
നടി മീന ഗണേഷ് അന്തരിച്ചു; മരണം മസ്തിഷ്കാഘാതം സംഭവിച്ച് ചികിത്സയിലിരിക്കെ
നടി മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. നൂറിലേറെ മലയാള സിനിമകളിലും നിരവധി സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നന്ദനം, കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തു
എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തീയറ്റേഴ്സ്, തൃശ്ശൂർ ചിന്മയി തുടങ്ങിയ വിവിധ നാടക സമിതികളിൽ അഭിനയിച്ചിട്ടുണ്ട്. നാടകരംഗത്ത് നിന്ന് ഒട്ടേറെ അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്. 19ാം വയസ്സിൽ നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്
മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടർന്് അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. സിനിമാ, നാടക നടൻ എഎൻ ഗണേഷിന്റെ ഭാര്യയാണ്. സംവിധായകനായ മനോജ് ഗണേഷ് മകനാണ്. സംഗീതയാണ് മകൾ.