താലിബാന്‍ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ നീണ്ട ഇടവേളക്ക് ശേഷം പ്രമുഖരെ ലക്ഷ്യംവെച്ച് ഭീകരാക്രമണം. തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ അഫ്ഗാന്‍ അഭയാര്‍ഥി മന്ത്രി കൊല്ലപ്പെട്ടു. താലിബാന്‍ നേതാവ് കൂടിയായ ഖലീലുര്‍റഹ്‌മാന്‍ ഹക്കാനിയാണ് ഇന്നത്തെ സ്‌ഫോനടത്തില്‍ കൊല്ലപ്പെട്ടതെന്നും ഇദ്ദേഹത്തിന്റെ അനുയായികളായ മറ്റ് അഞ്ച് പേര്‍ കൂടി കൊല്ലപ്പെട്ടുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സലഫി തീവ്രവാദി സംഘടനയായ ഐ എസ് ആണ് ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കാബൂളിലെ മന്ത്രാലയത്തിലാണ് സ്‌ഫോടനമുണ്ടയതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
മന്ത്രാലയത്തില്‍ സാധാരണക്കാരുടെ വേഷത്തിലെത്തിയ തീവ്രവാദി മന്ത്രിയുടെ ചാരത്തെത്തിയ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. 2021ല്‍ അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്ത ശേഷം താലിബാന്റെ മന്ത്രിസഭയിലെ മന്ത്രിയാണ് ഹക്കാനി.
രണ്ട് പതിറ്റാണ്ട് നീണ്ട അഫ്ഗാനിലെ താലിബാന്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹക്കാനി നെറ്റ്‌വര്‍ക്കിന്റെ മേധാവിയായിരുന്നു കൊല്ലപ്പെട്ട മന്ത്രി.