ദുരന്തവിവരം അറിഞ്ഞിട്ടും അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നു; നിർദേശങ്ങൾ പാലിച്ചില്ലെന്ന് പോലീസ്
പുഷ്പ 2 സിനിമയുടെ റീലീസ് ദിവസം തീയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച വിവരം അറിഞ്ഞിട്ടും നടൻ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നതായി പോലീസ്. യുവതി മരിച്ച വിവരം തീയറ്ററിൽ വെച്ച് അല്ലു അർജുനെ അറിയിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. എന്നാൽ തീയറ്ററിൽ നിന്ന് പോകാൻ താരം തയ്യാറായില്ല
മടങ്ങുമ്പോൾ ആളുകളെ കാണരുതെന്ന പോലീസ് നിർദേശവും താരം തള്ളി. ദുരന്തശേഷവും നടൻ ആളുകളെ അഭിവാദ്യം ചെയ്തു. ഇതിന് തെളിവായി തീയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. ഡിസംബർ 4ന് നടന്ന പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് രേവതി എന്ന യുവതി മരിച്ചത്
അല്ലു അർജുൻ സന്ധ്യ തീയറ്ററിലെത്തിയതോടെയാണ് ഇവിടെ തിക്കും തിരക്കുമുണ്ടായത്. പോലീസിന്റെ സന്ദേശം കൈമാറാൻ തീയറ്റർ മാനേജരോട് പറഞ്ഞെങ്കിലും ചെയ്തിതല്ല. താരത്തിന്റെ മാനേജരോട് ദുരന്തവിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. സിനിമ പൂർത്തിയായേ മടങ്ങൂവെന്ന് താരം അറിയിച്ചു. അല്ലു അർജുന്റെ സുരക്ഷാ ഉദ്യോഗസ്ഥർ പോലീസുകാരെ കയ്യേറ്റം ചെയ്തെന്നും ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.