Kerala
നേമം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥനെ മുംബൈയിൽ കാണാതായതായി പരാതി

തിരുവനന്തപുരം നേമം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥനെ മുംബൈയിൽ കാണാതായെന്ന് പരാതി. നാസിക് മിലിറ്ററി യൂണിറ്റിലെ ഉദ്യോഗസ്ഥനായ സജീവ് കുമാറിനെയാണ്(43) കാണാതായത്.
നവംബർ 29ന് നേത്രാവതി എക്‌സ്പ്രസിൽ മുംബൈയിൽ എത്തിയ ശേഷം ഭാര്യയെ ഫോണിൽ വിളിച്ചിരുന്നു. പിന്നെ യാതൊരു വിവരവുമില്ല.നാസിക് യൂണിറ്റിലും സജീവ് എത്തിയിട്ടില്ല.
കുർള എൽബിഎസ് മാർഗിലെ പാലസ് ഹോട്ടലിൽ സജീവ് മുറിയെടുത്തിരുന്നതായും 2ന് രാവിലെ 11 മണിക്ക് മുറി ഒഴിഞ്ഞതായും അന്വേഷണത്തിൽ കണ്ടെത്തി.