" "
National

ജമ്മു കാശ്മീരീലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാമിലെ അധിഗാം ദേവ്‌സർ മേഖലയിലാണ് ഏറ്റുമുട്ടൽ. സുരക്ഷാ പരിശോധന നടത്തുന്നതിന് ഇടയിൽ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മേഖല സുരക്ഷാ സേന പൂർണമായും വളഞ്ഞിട്ടുണ്ട്

പ്രദേശത്ത് ഒന്നിലധികം ഭീകരർ അകപ്പെട്ടതായാണ് സൂചന. മേഖലയിൽ ഭീകരരുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യവും പോലീസും ഇവിടെ പരിശോധനക്ക് എത്തിയത്. പിന്നാലെ ഭീകരർ വെടിയുതിർക്കുകയായിരുന്നു

Related Articles

Back to top button
"
"