പ്രണയം: ഭാഗം 10

എഴുത്തുകാരി: കണ്ണന്റെ രാധ

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

തന്റെ സാന്നിധ്യം അവളെ മറ്റൊരാളാക്കി മാറ്റുന്നു അതിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്. പക്ഷേ അവളുടെ ചൊടിയിൽ വിരിയുന്ന പുഞ്ചിരിയുടെയും മിഴികളിൽ കാണുന്ന തിളക്കത്തിന്റെയും കാരണക്കാരൻ ആണോ എന്നൊരു സംശയം അവനിൽ നിറഞ്ഞുനിൽക്കാതെരുന്നില്ല. പക്ഷെ എന്തിന്.?തന്നെ കാണുമ്പോൾ എന്തിനാണ് അവളിൽ മാറ്റം അതിനു മാത്രം ഉത്തരമില്ല.

” സർട്ടിഫിക്കറ്റിൽ ഒക്കെ തനിക്ക് നല്ല മാർക്ക് ഉണ്ട്. അതുകൊണ്ട് ജോലി കിട്ടാൻ വലിയ ബുദ്ധിമുട്ടുണ്ടോ ഉണ്ടാവില്ല. ഞാൻ ഏതായാലും എനിക്ക് ഉറപ്പ് തരാം ഒരു മാസത്തിനുള്ളിൽ എവിടെയെങ്കിലും തനിക്ക് ജോലി ഞാൻ ശരിയാക്കും,

അയാൾ ഉറപ്പ് കൊടുത്തപ്പോൾ അവന് സമാധാനം തോന്നി.

അപ്പോഴേക്കും താല്പര്യമില്ലാതെ ഉമ്മറത്തേക്ക് രണ്ട് ചായയും കൊണ്ട് ഇന്ദിരയും വന്നിരുന്നു. രണ്ട് കപ്പ് കളും ഒരു സാധാരണ ഗ്ലാസിലും ആണ് ചായ, കീർത്തനയത് ശ്രദ്ധിച്ചു. ചില കൂടിയ കപ്പിലെ ചായ തനിക്കും അച്ഛനുമാണ് ക്ലാസിലേത് അവനും. ഇന്ദിരയുടെ ആ മനോഭാവം കണ്ടപ്പോൾ ദേഷ്യമാണ് അവൾക്ക് തോന്നിയത് എങ്കിലും അത് പുറത്ത് കാണിക്കാതെ തന്നെ അവൾ പെട്ടെന്ന് ഗ്ലാസിലെ ചായ എടുത്തു ആ നിമിഷം തന്നെ രൂക്ഷമായി അവളെ ഒന്ന് നോക്കുവാനും ഇന്ദിര മറന്നില്ല അവൾ മനസ്സിലാവാത്തത് പോലെ ഇരുന്നു.

” താൻ ഇപ്പോ നിലവിൽ എന്താ ചെയ്യുന്നത്..?

ഭാര്യ കൊണ്ടുവന്ന കപ്പ് എടുത്ത് അവന് നീട്ടിക്കൊണ്ട് അയാൾ ചോദിച്ചു.

” അങ്ങനെ പ്രത്യേകിച്ച് പറയാൻ ഒന്നും ചെയ്യുന്നില്ല, എന്തും ചെയ്യും എന്നുള്ള ഒരു അവസ്ഥയിലാണ്. എജുക്കേഷൻ ലോൺ എടുത്തിട്ടുണ്ട്. അത് അടഞ്ഞു പോണം അത് അച്ഛനെക്കൊണ്ട് ചെയ്യിക്കുന്നത് ശരിയല്ലല്ലോ. അതിനുവേണ്ടി കിട്ടാവുന്ന എല്ലാ ജോലിക്കും പോകുന്നുണ്ട്. ഇപ്പോൾ സുഹൃത്തിന്റെ ഒരു ഓട്ടോ വീട്ടിൽ കിടപ്പുണ്ട് അവൻ വിദേശത്ത് പോയിരിക്കാം അതുകൊണ്ട് ചെറിയ ഓട്ടം ഒക്കെ കിട്ടും. പിന്നെ നമ്മുടെ സെബാസ്റ്റ്യൻ ഡോക്ടറുടെ വീട്ടിൽ ഇടയ്ക്ക് കാർ ഓടിക്കാൻ പോകാറുണ്ട്. പിന്നെ ഒരു സുഹൃത്ത് ഉണ്ട് അവന് ചെറിയ മീൻ കച്ചവടം ഉണ്ട് അവന്റെ കൂടെയും ഇടക്കൊക്കെ പോകാറുണ്ട്.

തല ചൊറിഞ്ഞുകൊണ്ട് ചിരിയോടെ അവൻ പറഞ്ഞപ്പോൾ വല്ലാത്തൊരു അഭിമാനമാണ് മേനോന് തോന്നിയത് ഇന്നത്തെ കാലത്ത് എന്ത് ജോലിയും ചെയ്യാൻ തയ്യാറായിട്ടുള്ള ഇതുപോലുള്ള ചെറുപ്പക്കാരെ കാണാൻ പോലും സാധിക്കില്ല അവർക്കിടയിൽ വ്യത്യസ്തനാവുകയാണെന്ന് അയാൾക്ക് തോന്നി അവന്റെ സ്വഭാവത്തോടും അവനോടും വല്ലാത്തൊരു മതിപ്പ് തന്നെ ആ നിമിഷം അയാൾക്ക് തോന്നിയിരുന്നു.

” ഇങ്ങനെയുള്ള ആളുകളെ ഇപ്പോൾ കാണാൻ പോലും കിട്ടില്ല ശരിക്കും എനിക്ക് നിന്റെ സ്വഭാവം കണ്ടിട്ട് വല്ലാത്ത ബഹുമാനം തോന്നുന്നു.. ഇത്രയൊക്കെ പഠിച്ചിട്ട് വൈറ്റ് കോളർ ജോലി മാത്രമേ ചെയ്യുന്ന വാശിപിടിച്ച് ഇരിക്കുന്നില്ലല്ലോ എല്ലാ ജോലിക്കും അതിന്റേതായ മാന്യതയുണ്ടെന്ന് മനസ്സിലാക്കുന്നുണ്ടല്ലോ മാത്രമല്ല കുടുംബത്തിന്റെ ബുദ്ധിമുട്ടും പ്രയാസങ്ങളും മനസ്സിലാക്കുകയും ചെയ്യുന്നു ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള ആൺകുട്ടികളെ കണ്ടുകിട്ടില്ലാ. വിഷമിക്കേണ്ട ഞാൻ ഉടനെ എല്ലാ കാര്യങ്ങളും ശരിയാക്കാം..

അയാൾ ഉറപ്പു കൊടുത്തു. അവൻ സന്തോഷപൂർവ്വം ചായകുടിച്ചു. അത് കണ്ട് അതീവ സന്തോഷത്തോടെ അവളും നിന്നു.

” എങ്കിൽ ഞാൻ ഇറങ്ങട്ടെ സർ,

അയാളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ അയാൾ സമ്മതം നൽകി.

” സമാധാനത്തോടെ ഇറങ്ങിക്കോളു.. എന്താണെങ്കിലും തനിക്ക് ഉടനെ തന്നെ ഒരു ജോലി ശരിയാവും. ബാക്കി കാര്യങ്ങളൊക്കെ ഞാൻ വേണുവേട്ടനോട് പറഞ്ഞോളാം.

അപ്പോഴാണ് അകത്ത് നിന്നും ഇന്ദിര ഇറങ്ങിവന്നത്.

” നിങ്ങള് ആ ഇലക്ട്രീഷ്യനെ ഒന്ന് വിളിക്കൂ, ഇപ്പോൾ രണ്ടു മൂന്നു മുറിയിലെ ലൈറ്റ് കത്തുന്നില്ല. അതുപോലെതന്നെ മോട്ടറിനും പ്രശ്നമുണ്ട്…

അവർ ഭർത്താവിനോട് പറഞ്ഞു.

അവനത് ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു.

” താനേ പോകുന്ന വഴിക്ക് കവലയിലെ നമ്മുടെ ശിവൻകുട്ടിയോട് ഇങ്ങോട്ട് ഒന്ന് വരാൻ പറയണേ.

മേനോന് പറഞ്ഞു.

“ഞാൻ പറഞ്ഞു എന്ന് പറഞ്ഞാൽ മതി, അയാൾക്ക് മനസ്സിലാവും..

” എന്താ സർ പ്രശ്നം.? മോട്ടോറിന് പ്രോബ്ലം ഉണ്ടോ ഞാൻ നോക്കാം,

അവൻ പറഞ്ഞപ്പോൾ അത്ഭുതത്തോടെ അയാൾ അവനെ നോക്കി.

” തനിക്കിതൊക്കെ അറിയോ..?

” അത്യാവശ്യം എല്ലാം ഞാൻ ചെയ്തിട്ടുണ്ട്. ഇലക്ട്രീഷ്യന്റെ പണിയും പ്ലംബർ പണിയും എല്ലാം, എന്റെ കയ്യിൽ സാധനങ്ങൾ ഒന്നുമില്ല.
വീട്ടിൽ പോയി എടുത്തിട്ട് വന്നാൽ മതിയോ.?

” സാധനങ്ങളൊക്കെ ഇവിടെയുണ്ട്,

മേനോൻ പറഞ്ഞു..

” ആണോ എങ്കിൽ പിന്നെ നോക്കാം.

” എങ്കിൽ ഞാൻ കാണിച്ചു തരാം മോട്ടർ

ഉത്സാഹത്തോടെ കീർത്തന പറഞ്ഞപ്പോൾ മേനോൻ അവളുടെ മുഖത്തേക്ക് നോക്കി.

” എന്നാൽ പിന്നെ മോള് ചെന്ന് മോട്ടറും കത്താത്ത ലൈറ്റും ഒക്കെ ഒന്ന് കാണിച്ചു കൊടുക്ക് ,തനിക്ക് ബുദ്ധിമുട്ടില്ലല്ലോ അല്ലേ..?

ഒരിക്കൽ കൂടി അവന്റെ മുഖത്തേക്ക് നോക്കി അയാൾ ചോദിച്ചു..

” എന്ത് ബുദ്ധിമുട്ടാണ് സർ…!

ഒരു മടിയും ഇല്ലാതെയാവാൻ പറഞ്ഞു..

കീർത്തനയെ പിന്തുടർന്നുകൊണ്ട് അവൻ കിണറിന്റെ ഭാഗത്തേക്ക് നടന്നു. അവൻ ശ്രദ്ധയോടെ ഓരോ ജോലി ചെയ്യുമ്പോഴും സൂക്ഷിച്ചു നോക്കുകയായിരുന്നു അവൾ. അവളുടെ നോട്ടം അവനും കാണാൻ സാധിക്കുന്നുണ്ടായിരുന്നു. തന്നെ കാണുമ്പോൾ ഈ പെണ്ണിന് എന്ത് പറ്റുന്നതാണ് എന്ന് മനസ്സിൽ ഉണ്ടായിരുന്നു അവന്. എന്നാൽ അത് ആരോടും പങ്കുവയ്ക്കാൻ പോലും സാധിക്കുന്നില്ല.

അവന്റെ കട്ടിമീശയും താടിയും നീണ്ടു വിടർന്ന കണ്ണുകളും ചുവന്ന ചുണ്ടുകളും ഒക്കെ അവൾ ഒപ്പിയെടുത്തു മനസ്സിൽ.രോമാവൃതമായ കൈയ്യിൽ ഇടം പിടിച്ചൊരു വെള്ളി ചെയിൻ. തുറന്നിട്ട ഷർട്ടിന്റെ ബട്ടൺസിനിടയിൽ കൂടി അവന്റെ നെഞ്ചിലെ രോമങ്ങൾ കാണാം..!

“ഇനി സ്വിച്ച് ഇട്ടു നോക്കിക്കേ…!

അവൻ പറഞ്ഞപ്പോൾ അവൾ അത് കേട്ടില്ലെന്ന് തോന്നി, അവനെത്തന്നെ നോക്കി നിൽക്കുകയാണ്.. അവൾ

” ദൈവമേ ഇതിന് മാനസിക പ്രശ്നം വല്ലോം ഉണ്ടോ..?

അവൻ മനസ്സിൽ പറഞ്ഞു

” ഹലോ..?

അവൻ കൈകൊട്ടി വിളിച്ചപ്പോഴാണ് അവൾ ബോധത്തിലേക്ക് തിരികെ വന്നത് എന്ന് അവന് തോന്നി. ചെറിയ ചിരിയോടെ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവളും…തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Exit mobile version