എഴുത്തുകാരി: മിത്ര വിന്ദ
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
വൈകുന്നേരം പ്രഭാവതിയമ്മയും ആര്യയും കൂടി എന്തോ കുക്കറിഷോ കാണുകയാണ്.
അയ്യോ… ബട്ടർ ഇല്ല… അല്ലെങ്കിൽ നമ്മൾക്ക് ഉണ്ടാക്കാമായിരുന്നു..രണ്ടാളും പറയുന്നുണ്ട്.
മോളേ… ആര്യ… പോയി കുളിക്ക്.. വിളക്ക് കൊളുത്താറായി… അമ്മേ കാവിൽ പോയി കല്ലുവിളക്ക് കത്തിക്ക്.. നേരം പോണത് അറിയില്ല… ഗിരിജ പറഞ്ഞപ്പോൾ രണ്ടാളും എഴുനേറ്റു.
ആര്യ കുളിക്കുന്നത് കണ്ട് മേഘ്‌നയും കുളിച്ചു..
മുത്തശ്ശി സർപ്പക്കാവിൽ വിളക്ക് വെച്ചു വന്നു…
അതിനുശേഷം അവർ മൂവരും രാമനാമം ചൊല്ലുക ആണ്..
മേഘ്‌നയും അരികിൽ ഇരിപ്പുണ്ട്.
കുട്ടി ഒരു കീർത്തനം ചൊല്ലിക്കേ…. പ്രഭാവതിയമ്മ പറഞ്ഞു.
അയ്യോ അമ്മേ…. ഞാൻ…. അവൾ വിളറി.
കുട്ടി ചൊല്ലിക്കേ…. അവർ വീണ്ടും പറഞ്ഞു.
അവൾ ഈണത്തിൽ ഒരു ശിവസ്തുതി ചൊല്ലി..
എല്ലാവർക്കും അത് ഇഷ്ടമായി..
പ്രതാപൻ പോലും എഴുനേറ്റ് വന്നു.
ആഹ്ഹ… കൊള്ളാമല്ലോ മേഘ്‌ന… എല്ലാവരും തിരിഞ്ഞു നോക്കിയപ്പോൾ ശ്രീഹരി ആണ്.
ആര്യ വിളക്ക് എടുത്തു പൂജാമുറിയിൽ വെച്ചു.
ശ്രീഹരി അകത്തേക്ക് കയറി.
എല്ലാവരും അവനോട് വിവരങ്ങൾ ഒക്കെ ചോദിച്ചു m
എടോ ഇതാ തന്റെ ഫോൺ… അവൻ ഫോൺ എടുത്തു അവൾക്ക് കൈമാറി. തന്റെ അമ്മ വിളിച്ചിരുന്നു.
മറ്റന്നാൾ തന്റെ അമ്മ വരുന്നുണ്ട്. പാലക്കാടിന്…. തനിക്ക് ഒരുമിച്ചു പോകാം കെട്ടോ..
അവൻ പറഞ്ഞു..
ആഹാ നന്നായി… അപ്പോൾ ഒരു ദിവസം കൂടി ഇവിടെ നിൽക്കാം അല്ലോ ചേച്ചിക്ക്… ആര്യയ്ക്ക് സന്തോഷം ആയി.
മേഘ്‌ന ചിരിച്ചു.
അടുത്ത ദിവസം ഉച്ച തിരിഞ്ഞപ്പോൾ ശ്രീഹരി പതിയെ മേഘ്‌നയെ നോക്കി ഇറങ്ങി,
മുത്തശ്ശിയും അമ്മയും തൊടിയിൽ എവിടെയോ ആണ്. ആര്യ ആണെങ്കിൽ ടി വി കാണുക ആണ്.
അവൻ നോക്കിയപ്പോൾ മേഘ്‌ന ആര്യയുടെ റൂമിൽ ഉണ്ട്.
മേഘ്‌ന…. ശ്രീഹരി വിളിച്ചതും അവൾ ഞെട്ടി തിരിഞ്ഞു..
ശോ…. പേടിച്ചു പോയോ… അവൻ ചോദിച്ചു.
ഇല്ല… അവൾ മറുപടി പറഞ്ഞു.
അതേ…. നാളെ തന്റെ ഹസ്ബൻഡ് വരില്ലെടോ.. അവൻ പതിയെ ചോദിച്ചു.
അറിയില്ല… അവൾ പറഞ്ഞു..
എന്ത്…. എന്താ പറഞ്ഞത്…. അറിയല്ലെന്നോ… ശ്രീഹരി അവളെ നോക്കി.
അവൾ മുഖം കുനിച്ചു നിൽക്കുക ആണ്.
എന്റെ കുട്ടി… ഇയാൾ എന്ത് ആണ് ഈ പറയുന്നത്…. അയാൾ നാളെ വരും എന്നല്ലേ പറഞ്ഞത്… അവൻ ആകെ വിഷമത്തോടെ കട്ടിലിൽ ഇരുന്നു.
അത്… എന്നെ ഇതുവരെ വിളിച്ചില്ല… ഞാൻ വിളിച്ചിട്ട് കിട്ടുന്നുമില്ല…. അവൾ കരഞ്ഞു..
എന്റെ പൂർണത്രെയീശ…. ഞാൻ ഇനി എന്താ ചെയ്ക…
അവൻ മേഘ്‌നയെ നോക്കി.
അത്… അത്… കുറച്ചു ദിവസം കൂടി… അവൾ ചോദിച്ചു.
നടക്കില്ല കുട്ടി… അവൻ പറഞ്ഞു.
പ്ലീസ്…. അവൾ കേണു..
നോ.. നോ…. അത് ഒന്നും ശരിയാകില്ല… എന്റെ അച്ഛനോടും അമ്മയോടും ഒക്കെ ഞാൻ ആദ്യമായി ഒരു കളവ് പറയണത്… അതും ഇയാൾക്ക് വേണ്ടി… ശ്രീഹരി ദേഷ്യപ്പെട്ടു..
ഒരു രണ്ട് ദിവസം കൂടി…
അവൾ അവനെ നോക്കി..
നടക്കില്ല…. അവൻ തീർത്തു പറഞ്ഞു.
ഇറങ്ങിക്കോണം നാളെ ഇവിടുന്നു.
വീട്ടുകാരെ എതിർത്തു ഇറങ്ങിവന്നപ്പോൾ ഓർക്കണമായിരുന്നു. അവൻ അവളെ നോക്കി പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങിയതും ഗിരിജാദേവി നിൽക്കുന്നു റൂമിനു വെളിയിൽ..
അമ്മയെ മുൻപിൽ കണ്ടതും ശ്രീഹരി വിളറി.
എന്താ….. അവൻ ചോദിച്ചു..
ഒന്നുമില്ല…. എന്നവൾ പറഞ്ഞിട്ട് അകത്തേക്ക് കയറി.
നോക്കിയപ്പോൾ മേഘ്‌ന കണ്ണുനീർ തുടയ്ക്കുന്നു.
എന്താ നിങ്ങളുടെ പ്രശ്നം… ഗിരിജ മേഘ്‌നയുടെ കൈയിൽ കടന്ന് പിടിച്ചു..
എന്ത് പ്രശ്നം… ഒരു പ്രശ്നവുമില്ല… ശ്രീഹരി പെട്ടന്ന് പറഞ്ഞു..
മിണ്ടരുത് നീ…. ഗിരിജ മകന്റെ നേരെ വിരൽ ചൂണ്ടി.
പറയു… മേഘ്‌ന…. അവർ അവളേ നേരിട്ടു.
ഒന്നുമില്ല അമ്മേ… ഞാൻ നാളെ… നാളെ എന്റെ അമ്മ വരും… അപ്പോൾ പോകു…. അവൾ പറഞ്ഞു…
ഗിരിജ മറ്റൊന്നും പറയാതെ മുറിയിൽ നിന്നു ഇറങ്ങി..
നാളെ അവൾ പോകുമോ എന്ന് നോക്കട്ടെ എന്ന് അവർ മനസ്സിൽ ഓർത്തു.
പക്ഷെ കേട്ട കാര്യങ്ങൾ ഗിരിജാദേവി മകളോട് പറയുകയും ചെയ്തു.
അമ്മേ… എനിക്കു എന്തൊക്കെയോ സംശയം തോന്നിയിരുന്നു… പക്ഷേ…. പക്ഷെ… ഒന്നു മനസിലാകുന്നില്ല.
മേഘ്‌നയോട് ആരും ഒന്നു സംസാരിക്കേണ്ട എന്ന് ഗിരിജാദേവി മകളെ വിലക്കിയിരുന്നു.
അന്ന് അവർ തമ്മിൽ ഒന്നുo പരസ്പരം സംസാരിച്ചില്ല.
നീ എന്താ ഇത്രക്ക് അസ്വസ്ഥത ആകുന്നത്, രാത്രിയിൽ പ്രതാപൻ ഭാര്യയോട് കാര്യങ്ങൾ തിരക്കി..
അവർ താൻ കേട്ട കാര്യങ്ങൾ പറഞ്ഞു.
നീ എന്ത് അറിഞ്ഞിട്ട് ആണ് എന്റെ ഗിരിജേ…. അയാൾ അവളേ വഴക്ക് പറഞ്ഞു.
ഗിരിജ പിന്നീട് ഒന്നു മിണ്ടാതെ കിടന്നു.
ശ്രീഹരി മേഘ്‌നയുടെ കൈയിൽ പിടിച്ചു കൊണ്ട് നിൽക്കുന്നത് ആയിരുന്നു അയാളുടെ മനസ്സിൽ അപ്പോൾ മുഴുവനും.
ശ്രീഹരി തിരിഞ്ഞും മറിഞ്ഞും കിടക്കുക ആണ്,
താൻ പറഞ്ഞത് ഇത്തിരി കൂടി പോയി.. വേണ്ടായിരുന്നു എന്ന് അവനു തോന്നി.. നാളെ പോകും മുൻപ് ഒരു സോറി പറയാം.. അവൻ കണ്ണുകൾ അടച്ചു എങ്കിലും ഉറങ്ങുവാൻ കഴിഞ്ഞിരുന്നില്ല.
അടുത്ത ദിവസം കാലത്തെ മേഘ്‌ന പോകുവാനായി ഉള്ള തയ്യറെടുപ്പുകൾ ഒക്കെ നടത്തുക ആയിരുന്നു. അപ്പോഴാണ് ആര്യ അവിടേക്ക് വരുന്നത്……തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…