Business

ഫ്ളിപ്പ് കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സില്‍ താരമായി ആപ്പിള്‍ ഐ ഫോണ്‍ 15

ന്യൂഡല്‍ഹി: വമ്പിച്ച വിലക്കുറവുമായി 27ന് ആരംഭിച്ച ഫ്ളിപ്പ് കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സില്‍ താരമായി ആപ്പിള്‍ ഐ ഫോണ്‍ 15. ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ എല്ലാറ്റിനും വലിയ ഓഫറാണ് ഈ ദിനങ്ങളില്‍ ഫളിപ്പ് കാര്‍ട്ട് നല്‍കുന്നത്. ബിഗ് ബില്യണ്‍ ഡേയ്സ് വിജയകരമായി പുരോഗമിക്കുമ്പോള്‍ ചൂടപ്പം പോലെ വിറ്റഴിയുകയാണ് ആപ്പിള്‍ ഐ ഫോണ്‍ 15 എന്നാണ് ലഭിക്കുന്ന വിവരം.

മാര്‍ക്കറ്റില്‍ ഇതുവരെയും ലഭ്യമായിരുന്ന വിലയില്‍നിന്നും 15,000 രൂപയോളം കിഴിവിലാണ് ഐ ഫോണ്‍ ലഭിക്കുന്നത് എന്നതാണ് ആപ്പിളിന്റെ ആരാധകരെ ഫോണിന് ചുറ്റും ഭ്രമണംചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. കടകളില്‍ നിന്നും വാങ്ങുമ്പോള്‍ 69,9000 രൂപയാണ് ഈ ഫോണിന് നല്‍കേണ്ടിവരിക. എന്നാല്‍ ഇത് 55,999 രൂപയാണ് ഫ്ളിപ്പ് കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ ലഭിക്കുന്നത്.

ആപ്പിള്‍ ഐ ഫോണ്‍ 15 നെ ആപ്പിള്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ ഡിസ്പ്ലേയും ഇതിന്റെ സവിശേഷമായ രൂപകല്‍പനയുമാണ്. പിങ്ക്, യെല്ലോ, ഗ്രീന്‍, ബ്ലൂ, ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഈ ഫോണുകള്‍ ലഭ്യമാണ്. ഇലട്രോണിക് ഉപകരണങ്ങള്‍ക്കെല്ലാം ആപ്പിളിന് സമാനമായ രീതിയിലുള്ള ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഫ്ളിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്നതിനാല്‍ ആളുകളുടെ കൂട്ടയിടിയാണ് ബിഗ് ബില്യണ്‍ ഡേയ്‌സ് സെയിലില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

വിവിധ ബാങ്കുകളുടെ കാര്‍ഡുകളില്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് വീണ്ടും വില കുറയും. എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 1,500 രൂപയുടെ കിഴിവും ഫ്ളിപ്പ് കാര്‍ട്ട് ആക്സിസ് കാര്‍ഡ് ഉടമകള്‍ക്ക് 1,900 രൂപയുടെ കിഴിവുമാണ് ഫോണ്‍ ഓര്‍ഡര്‍ ചെയ്താല്‍ ലഭിക്കുക. 55,999 രൂപയുടെ ഫോണ്‍ ഫ്‌ള്പ്പ്കാര്‍ട്ട് ആക്സിസ് കാര്‍ഡ് ഉള്ളവര്‍ക്ക് 54,099 രൂപയ്ക്ക് ലഭിക്കുമെന്ന് ചുരുക്കം.

Related Articles

Back to top button