Saudi Arabia

മയക്കുമരുന്ന് കടത്താനുള്ള ശ്രമം; ഏഴ് സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍

റിയാദ്: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഏഴ് സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 13 പേര്‍ അടങ്ങിയ സംഘത്തെ അറസ്റ്റ് ചെയ്തതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരില്‍ രണ്ടു പേര്‍ പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാരും നാലു പേര്‍ സക്കാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയിലുള്ളവരും ഒരാള്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആളുമാണ്. ഇതോടൊപ്പം മൂന്നു പേര്‍ യമനികളും ഒരാള്‍ സിറിയയില്‍നിന്നുള്ള ആളുമാണെന്നും അധികൃതര്‍ വെളിപ്പെടുത്തി.

രണ്ട് സംഘങ്ങളില്‍പ്പെട്ടവരാണ് അറസ്റ്റിലായത്. കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം വഴിയും ജസാനിലെ ഫര്‍സാന്‍ ദ്വീപ് വഴിയുമായിരുന്നു ഇവര്‍ രാജ്യത്തേക്കു മയക്കുമരുന്നായ ആംഫിറ്റാമിന്‍ ഗുളികകളും ഹാഷിഷും കടത്താന്‍ ശ്രമിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച രഹസ്യ വിവരമാണ് അറസ്റ്റിലേക്ക് നയിച്ചത്.

 

Related Articles

Back to top button
error: Content is protected !!