Kerala

പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമം; വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ

പാലക്കാട് നല്ലേപ്പിള്ളി ഗവ: യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ. മൂന്ന് പേരാണ് അറസ്റ്റിലായത്. നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ അനിൽകുമാർ, മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനൻ , തെക്കുമുറി വേലായുധൻ എന്നിവരാണ് അറസ്റ്റിലായത്.

ജാമ്യം എല്ലാ വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അറസ്റ്റിലായ കെ അനിൽകുമാർ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറിയാണ്. ബജരംഗദൾ ജില്ലാ സംയോജകാണ് വി. സുശാസനൻ. വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് കെ വേലായുധൻ.

ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്. പ്രധാനധ്യാപികയെയും അധ്യാപകരെയും ഇവർ അസഭ്യം പറഞ്ഞു. ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പ്രവർത്തകർ പറഞ്ഞു. ഇതേ തുടർന്നാണ് പൊലീസ് കേസ് എടുത്തത്.

Related Articles

Back to top button
error: Content is protected !!