Kerala
കോടഞ്ചേരിയിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കോടഞ്ചേരിയിൽ നിന്ന് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. വലിയകൊല്ലി മംഗലം വീട്ടിൽ ജാനകിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് ജാനകിയെ കാണാതായത്
മാർച്ച് 1 മുതലാണ് ഇവരെ കാണാതായത്. പോലീസും ഡോഗ് സ്‌ക്വാഡും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും നടത്തിയ തെരച്ചിലിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പള്ളിക്കുന്നേൽ മലയിൽ നിന്ന് ഇവരുടെ വസ്ത്രങ്ങൾ കണ്ടെത്തിയിരുന്നു
ഇതിന് താഴെയായാണ് മൃതദേഹം ലഭിച്ചത്. വ്യാപക തെരച്ചിലാണ് ഇവർക്കായി നടത്തിയിരുന്നത്. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തിയിരുന്നു.