National

സി സദാനന്ദന്റെ രാജ്യസഭാ നോമിനേഷൻ റദ്ദാക്കണം; ഡൽഹി ഹൈക്കോടതിയിൽ ഹർജി

ബിജെപിയുടെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട ആർഎസ്എസ് നേതാവ് സി സദാനന്ദന്റെ നോമിനേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. ഡൽഹി ഹൈക്കോടതിയിലാണ് ഹർജി എത്തിയത്. സാമൂഹിക സേവനം എന്ന നിലയിൽ സദാനന്ദനെ നോമിനേറ്റ് ചെയ്യാനാകില്ലെന്ന് ഹർജിയിൽ പറയുന്നു

അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് ഹർജി നൽകിയത്. കല, സാഹിത്യം, സാമുഹ്യ സേവനം തുടങ്ങിയ മേഖലകളിൽ നിന്ന് രാജ്യത്തിന് സംഭാവന ചെയ്ത 12 പേരെയാണ് സാധാരണ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാറുള്ളത്

ഏത് മേഖലയിലാണ് സദാനന്ദൻ രാജ്യത്തിന് സംഭാവന അർപ്പിച്ചതെന്ന് ഹർജിയിൽ ചോദിക്കുന്നു. ഇതേ കുറിച്ച് രാജ്യത്തിന് അറിവില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു

Related Articles

Back to top button
error: Content is protected !!