Saudi Arabia
ജുബൈലില്‍ കാറുകള്‍ കൂട്ടിയിടിച്ചു കത്തിനശിച്ചു
ദാമാം: ജുബൈലിലെ ഇന്റെര്‍സെക്ഷനില്‍ മൂന്നു കാറുകള്‍ കൂട്ടിയിടിച്ച് കത്തിനശിച്ചു. കൂട്ടിയിടിയുടെ ആഘാതത്തില്‍ രൂപ്പെട്ട സ്പാര്‍ക്കാണ് തീപിടിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രണ്ടു കാറുകള്‍ തലകീഴായി പലതവണ മറിയുകയും ചെയ്തു.
ആര്‍ക്കും പരുക്കില്ലെന്നും കാറുകളില്‍ ഒന്ന് ചുവപ്പ് സിഗ്നല്‍ മറികടന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നും ട്രാഫിക് ഡയരക്ടറേറ്റ് വ്യക്തമാക്കി. അപകട സമയത്ത് മൂന്നു കാറുകളും അമിത വേഗത്തിലായിരുന്നു. അധികൃതര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.