KeralaNational

കളിക്കുന്നതിനിടെ ഗോള്‍ പോസ്റ്റ് തലയില്‍ വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം

ആദ്വിക് ആണ് മരിച്ചത്

ഗോള്‍ പോസ്റ്റ് തലയില്‍ വീണ് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. ചെന്നൈയില്‍വെച്ചാണ് മലയാളി ദമ്പതികളുടെ മകന്‍ മരിച്ചത്. വൈകിട്ട് കളിക്കുന്നതിനിടെ കല്ലില്‍ ചാരി നിര്‍ത്തിയ ഗോള്‍ പോസ്റ്റ് ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ചെന്നൈ ആവഡിയിലെ വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് ദാരുണമായ സംഭവം.

തിരുവല്ല സ്വദേശി രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകന്‍ ആദ്വിക് ആണ് മരിച്ചത്. അപകടം നടന്ന ഉടനെ ആദ്വികിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചെന്നൈ ആവഡിയില്‍ വ്യോമസേന ജീവനക്കാരനാണ് ആദ്വികിന്റെ അച്ഛന്‍ രാജേഷ്. ആവഡിയിലെ സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അദ്വിക്. സംസ്‌കാരം നാളെ രാവിലെ 11ന് തിരുവല്ലയില്‍ നടക്കും.

Related Articles

Back to top button
error: Content is protected !!