National
അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു

അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു. ഗോധ്ര സെവൻസ് ഡേ സ്‌കൂളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്
പത്താം ക്ലാസ് വിദ്യാർഥി ഇതര സമുദായത്തിൽപ്പെട്ടതാണെന്ന് ആരോപിച്ച് ഒരാഴ്ച മുമ്പാണ് തർക്കം തുടങ്ങിയത്. ഇതേ തർക്കമാണ് ഇന്ന് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷണം ആരംഭിച്ചു
സ്‌കൂൾ മാനേജ്‌മെന്റിന് വീഴ്ച പറ്റിയെന്ന് ആരോപിച്ച് എബിവിപിയും രക്ഷിതാക്കളും പ്രതിഷേധിച്ചു. ഹൈന്ദവ സംഘടനകൾ പ്രതിഷേധത്തിനിടെ സ്‌കൂൾ അടിച്ചു തകർത്തു