National

വനിതാ ഡോക്ടർ കൊലപ്പെട്ട മെഡിക്കൽ കോളേജിൽ സംഘർഷം; ആശുപത്രി അടിച്ചു തകർത്തു

കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആർജികർ മെഡിക്കൽ കോളേജിൽ വൻ സംഘർഷം ഒരു സംഘം മെഡിക്കൽ കോളേജ് അടിച്ചു തകർത്തു. പുറത്തു നിന്നെത്തിയവരാണ് ആക്രമണം നടത്തിയത്. ആശുപത്രി പരിസരത്തെ വാഹനങ്ങളും പുറത്തു നിന്നെത്തിയ സംഘം അടിച്ചു തകർത്തു.

പോലീസിന് നേരെയും സമരം ചെയ്യുന്ന ഡോക്ടർമാർക്ക് നേരെയും ആക്രമണം നടന്നു. തെറ്റായ മാധ്യമ പ്രചാരണമാണ് ഈ സാഹചര്യത്തിന് കാരണമെന്ന് കൊൽക്കത്ത പോലീസ് കമ്മീഷണർ പ്രതികരിച്ചു. കേസിൽ സിബിഐ അന്വേഷണം തുടരുകയാമ്

സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗവർണർ സി വി ആനന്ദബോസ് വൈസ് ചാൻസലർമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സർവകലാശാലകളിൽ വിദ്യാർഥിനികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഗവർണർ നിർദേശിച്ചു. ബംഗാൾ പോലീസ് പൂർണ പരാജയമാണെന്നും ഗവർണർ ആരോപിച്ചു.

Related Articles

Back to top button