National

ധർമസ്ഥല വെളിപ്പെടുത്തൽ: പതിമൂന്നാം പോയിന്റിൽ ഡ്രോൺ റഡാർ ഉപയോഗിച്ച് പരിശോധിക്കും

ധർമസ്ഥലയിൽ കൂടുതൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് സാക്ഷി ചൂണ്ടിക്കാണിച്ച പതിമൂന്നാം നമ്പർ പോയന്റിൽ ഡ്രോൺ റഡാർ ഉപയോഗിച്ചുള്ള പരിശോധന ഇന്ന് നടക്കും. ഇതുവരെയുള്ള പരിശോധനകളിൽ കാര്യമായി പുരോഗതി ലഭിക്കാത്തതിനാൽ ഇന്നത്തെ പരിശോധന നിർണായകമാണ്.

മൃതദേഹ ഭാഗങ്ങളോ അന്വേഷണ പുരോഗതിയിൽ നിർണായകമായേക്കാവുന്ന തെളിവുകളോ കിട്ടുന്ന പക്ഷം ഈ മേഖലയിൽ വിശദമായ പരിശോധന നടത്തും. അതേസമയം ധർമസ്ഥലയിൽ 39 കൊല്ലം മുമ്പ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പത്മലതയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരി നൽകിയ പരാതിയിലും തുടർ നടപടികളിലേക്ക് എസ്‌ഐടി കടക്കും

പുനരന്വേഷണം നടത്തി മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് പത്മലതയുടെ സഹോദരി നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്. കോളേജ് വാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ പോയി കാണാതായ പത്മലതയുടെ ശരീരഭാഗങ്ങൾ 56 ദിവസത്തിന് ശേഷം കണ്ടെത്തിയിരുന്നു. പരാതി എസ്‌ഐടി സംഘം ഫയലിൽ സ്വീകരിച്ചു

Related Articles

Back to top button
error: Content is protected !!