" "
Kerala

വിവാദ പരാമർശം പിആർ ഏജൻസി എഴുതി നൽകിയത്, പിൻവലിക്കുന്നു: ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം

മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖം വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി ദി ഹിന്ദു ദിനപത്രം. മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ നിന്ന് വിവാദ പരാമർശങ്ങൾ പിൻവലിക്കുകയാണെന്ന് ദി ഹിന്ദു അറിയിച്ചു. അഭിമുഖത്തിലെ മലപ്പുറം പരാമർശം പിആർ ഏജൻസി പ്രതിനിധികൾ എഴുതി നൽകിയതാണ്. മാധ്യമ ധാർമികതക്ക് നിരക്കാത്തതിനാൽ ഖേദിക്കുന്നുവെന്നും ദി ഹിന്ദു അറിയിച്ചു

മലപ്പുറം പരാമർശം വിവാദമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പത്രത്തിന് കത്ത് നൽകിയിരുന്നു. പിന്നാലെയാണ് ദി ഹിന്ദു ഖേദക്കുറിപ്പ് ഇറക്കിയത്. അഭിമുഖത്തിലെ വിവാദ പരാമർശം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്ത് നൽകിയത്. പരാമർശം തെറ്റായി വ്യാഖ്യാനിച്ചെന്നും തെറ്റായ വ്യാഖ്യാനം വിവാദങ്ങൾക്ക് ഇടയാക്കിയെന്നും കത്തിൽ പറയുന്നു.

മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ നിലപാടല്ല വിവിധ വരികളിലുള്ളത്. കള്ളക്കടത്ത് സ്വർണവും പണവും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് ഉദ്ദേശിച്ചത്. ഏതെങ്കിലുമൊരു സ്ഥലത്തെയോ പ്രദേശത്തെയോ പരാമർശിച്ചിട്ടില്ല. വാർത്തയിലെ തെറ്റായ വ്യാഖ്യാനം അനാവശ്യ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വെച്ചെന്നും കത്തിൽ പറയുന്നു.

 

 

Related Articles

Back to top button
"
"