
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിക്കിടക്കുന്ന യുഎസ് ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ കൊണ്ടുവരാനുള്ള ദൗത്യത്തിന്‍റെ ഭാഗമായ സ്‌പേസ് എക്‌സ് ക്രൂ-10 പേടകം നിലയത്തിലെത്തി. പേടകത്തിന്‍റെ ഡോക്കിങ് ഇന്ന്(മാർച്ച് 16) രാവിലെ പൂർത്തിയായതായി നാസ അറിയിച്ചിരുന്നു. പേടകത്തിലെ സംഘം ബഹിരാകാശനിലയത്തിലേക്ക് പ്രവേശിക്കുന്നതിന്‍റെയും ക്രൂ-9 അംഗങ്ങൾ അവരെ ആലിംഗനം ചെയ്‌ത് സ്വീകരിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യൻ സമയം 11.05ഓടെയാണ് 4 പേരടങ്ങുന്ന ക്രൂ-10 സംഘം ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചത്.
https://x.com/NASA_Johnson/status/1901149221610271099
സുനിത വില്യംസിന്‍റെ തിരിച്ചുവരവ് എന്ന്?
സുനിത വില്യംസടക്കം ക്രൂ-9 പേടകത്തിൽ തിരിച്ചുവരാനിരിക്കുന്ന യാത്രികർ അവരുടെ ഉത്തരവാദിത്തങ്ങൾ ക്രൂ-10 പേടകത്തിലെ യാത്രികർക്ക് കൈമാറും. സുനില വില്യംസിനും ബുച്ച് വിൽമോറിനും യാത്രയയപ്പ് നൽകിയ ശേഷം മാർച്ച് 19ന് (ബുധനാഴ്‌ച) ക്രൂ-9 പേടകം 4 ബഹിരാകാശ സഞ്ചാരികളുമായി ഭൂമിയിലേക്ക് യാത്ര തിരിക്കും. നാസ ബഹിരാകാശയാത്രികരായ സുനി വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ഹേഗ്, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികനായ അലക്‌സാണ്ടർ ഗോർബുനോവ് എന്നിവരായിരിക്കും ക്രൂ-9 പേടകത്തിൽ ഭൂമിയിലേക്ക് മടങ്ങുന്നത്. ഇന്ത്യൻ സമയം ഏകദേശം ഉച്ചയ്‌ക്ക് 1.30ന് മുൻപായി പേടകത്തിന് .
https://x.com/astro_Pettit/status/1901144974202118268
തുടർന്ന് ക്രൂ-10 പേടകത്തിലെത്തിയ ബഹിരാകാശ യാത്രികരായ ആൻ മക്ക്‌ലെയിൽ, നിക്കോൾ അയേഴ്‌സ്, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ കിറിൽ പെസ്‌കോവ്, ജാക്‌സ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി) ബഹിരാകാശയാത്രിക തകുയ ഒനിഷി എന്നിവരായിരിക്കും ബഹിരാകാശ നിലയത്തിന്‍റെ മേൽനോട്ടം വഹിക്കുക. 4 യാത്രികരgമായി മാർച്ച് 15ന് ഇന്ത്യന്‍ സമയം പുലർച്ചെ 4.33നാണ് സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യം ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിച്ചത്.
കാത്തിരിപ്പ് അവസാനിക്കാൻ പോകുന്നു: ജൂൺ അഞ്ചിന് ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകം വഴി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ബഹിരാകാശ സഞ്ചാരികളാണ് ഇന്ത്യൻ വംശജയായ സുനിത വില്യംസും ബുച്ച് വിൽമോറും. 8 ദിവസത്തെ ദൗത്യമായിരുന്നു ഇത്. എന്നാൽ പേടകത്തിന് തകരാറ് സംഭവിച്ചതിനെ തുടർന്ന് ഇവർ കഴിഞ്ഞ 9 മാസമായി ബഹിരാകാശ നിലയത്തിൽ തുടരുകയാണ്.
സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലെ ഹീലിയം ചോർച്ച കാരണമാണ് ഇരുവർക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങേണ്ടിവന്നത്. പിന്നീട് സ്റ്റാർലൈനർ യാത്രക്കാരില്ലാതെ ഭൂമിയിലേക്ക് എത്തിച്ചു. ഇലോൺ മസ്‌ക്കിന്‍റെ സ്‌പേസ് എക്‌സ് ക്രൂ9 പേടകത്തിൽ ഇരുവരെയും ഭൂമിയിലേക്ക് തിരികെയെത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ ഫെബ്രുവരിയിൽ മടങ്ങേണ്ടിയിരുന്ന ക്രൂ9 പേടകത്തിന്‍റെ ദൗത്യം നീട്ടിയത് കാരണം സുനിത വില്യംസിന്‍റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പ് വീണ്ടും നീണ്ടു. ക്രൂ-10 പേടകം ബഹിരാകാശ നിലയത്തിലെത്തിയതിനാൽ തന്നെ സാഹചര്യങ്ങൾ അനുകൂലമായാൽ ഇരുവർക്കും വൈകാതെ ഭൂമിയിലെത്താനാകും.