National

അപകീർത്തിക്കേസ്: ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മ് സുബൈറിന്റെ അറസ്റ്റ് തടഞ്ഞ് അലഹബാദ് ഹൈക്കോടതി

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ അറസ്റ്റ് തടഞ്ഞ് അലഹബാദ് ഹൈക്കോടതി. ഗാസിയാബാദിലെ ദാശ്‌ന ക്,ത്രേത്തിലെ പൂജാരിയും വിദ്വേഷ പ്രസംഗങ്ങളിലൂടെ വിവാദം സൃഷ്ടിച്ചയാളുമായ യതി നരസിംഹാനന്ദ് നൽകിയ അപകീർത്തിക്കേസിലാണ് നടപടി

സുബൈർ ക്രിമിനൽ അല്ലെന്ന് കോടതി വ്യക്തമാക്കി. സുബൈറിന്റെ എക്‌സ് പോസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ജനുവരി ആറ് വരെയാണ് അറസ്റ്റ് നടപടികൾ ഹൈക്കോടതി തടഞ്ഞത്

ജസ്റ്റിസുമാരായ സിദ്ധാർഥ വർമ, നളിൻകുമാർ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. രാജ്യം വിട്ടുപോകരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും മുഹമ്മദ് സുബൈറിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!