Kerala

എഡിഎമ്മിനെ അധിക്ഷേപിക്കാൻ കലക്ടർ സാഹചര്യമൊരുക്കിയോ; ഇടപെടാതിരുന്നത് ദുരൂഹമെന്ന് സുധാകരൻ

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സർക്കാരും സിപിഎമ്മും വെള്ളം ചേർക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എഡിഎമ്മിന്റെ മരണത്തിൽ ഉത്തരവാദിയായ പി പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെക്കാൻ സിപിഎം നിർദേശിച്ചത് ഗത്യന്തരമില്ലാതെയാണ്. ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്നുള്ള താത്കാലിക പിൻമാറ്റം മാത്രമാണിത്

ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വീണ്ടും ദിവ്യയെ സംരക്ഷിക്കുന്ന നിലപാട് സിപിഎം നേതൃത്വം സ്വീകരിക്കും. ആത്മഹത്യ ചെയ്ത എഡിഎമ്മിന്റെ ഇടത് അനുകൂല കുടുംബമാണെന്ന പരിഗണന പോലും നൽകാതെ വ്യാജ അഴിമതി ആരോപണം ഉയർത്തി മരണശേഷവും നവീൻ ബാബുവിനെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിച്ചത്

യാത്രയയപ്പ് ചടങ്ങിനിടെ എഡിഎമ്മിനെ അധിക്ഷേപിക്കുന്നതിന് പി പി ദിവ്യക്ക് നാടകീയ സാഹചര്യം ഒരുക്കുന്നതിൽ ജില്ലാ കലക്ടർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണം. ക്ഷണിക്കാതെ യോഗത്തിലേക്ക് ദിവ്യ കടന്നുവന്നത് ആസൂത്രിതമായ ഇടപെടലിന്റെ ഭാഗമാണെന്ന ആക്ഷേപമുണ്ട്. ദിവ്യ എഡിഎമ്മിനെ അധിക്ഷേപിക്കുമ്പോൾ ജില്ലാ കലക്ടർ ഇടപെടാതെ ഇരുന്നതും ദുരൂഹമാണെന്നും സുധാകരൻ പറഞ്ഞു

Related Articles

Back to top button