Education

ചുംബനത്തിന്റെ ചരിത്രം അറിയുമോ? അതിന് 4,500 വര്‍ഷത്തില്‍ അധികം പഴക്കം അവകാശപ്പെടാനുണ്ട്

മനുഷ്യന്‍ മാത്രമല്ല, മൃഗങ്ങളും പക്ഷികളുമെല്ലാം സ്‌നേഹം പ്രകടിപ്പിക്കുന്ന അവസരങ്ങളില്‍ ചുംബിക്കാറുണ്ട. പക്ഷികള്‍ കൊക്കുരുമ്മിയും മൃഗങ്ങള്‍ മുഖത്തും കഴുത്തിലുമെല്ലാം നക്കിയുമെല്ലാം നടത്തുന്നതും ചുംബനമാണ്. ചുംബനത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള നിരവധി സിദ്ധാന്തങ്ങളില്‍ ഒന്ന് മൃഗങ്ങളും പക്ഷികളിലുമുള്ള ഒരു സ്വഭാവത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. അവ നവജാതരായ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം ചവച്ചരച്ചാണ് കൊടുക്കുന്നത്. ഇതില്‍ നിന്നാവും ചുംബനം ഉരുത്തിരിഞ്ഞതെന്നാണ് വാദം. എന്നാല്‍ ഇത് അത്ര വിശ്വാസജനകമല്ലെന്നാണ് മറ്റൊരു കൂട്ടം ഗവേഷകര്‍ പറയുന്നത്.

സ്നേഹത്തിന്റെ, പ്രണയത്തിന്റെ, ഇഷ്ടത്തിന്റെ, അടുപ്പത്തിന്റെ എല്ലാം ഏറ്റവും ശക്തമായതോ, സര്‍ഗാത്മകമായതോ ആയ ഒരു വികാര പ്രകടനമാണ് ചുംബനം. ചുംബനം എന്ന വികാര പ്രകടനം ആവിര്‍ഭവിച്ചത്, അല്ലെങ്കില്‍ മനുഷ്യരിലേക്ക് എത്തിയത് പൂര്‍വ്വികരായ കുരങ്ങുകളില്‍ നിന്നാണെന്നാണ് മറ്റൊരു കൂട്ടം ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ഇവയ്ക്കിടയിലെ പൊതുസ്വഭാവമായ പരസ്പരമുള്ള ശുചീകരണ പ്രക്രിയയില്‍ നിന്നാണ് പരിണാമത്തിലൂടെ ചുംബനം നമ്മളിലുണ്ടായതെന്നാണ് ഇവര്‍ വാദിക്കുന്നത്. ഏറ്റവും സ്വീകാര്യമായ വാദവും ഇതുതന്നെയാണ്.

കുരങ്ങുകള്‍ ചുണ്ടുകള്‍ ഉപയോഗിച്ച് മറ്റൊന്നിന്റെ ശരീരത്തിലെ പൊടിയും ചെള്ളുകളും വലിച്ചെടുക്കുന്നു ഇത് അവര്‍ക്കിടയിലുള്ള ഒരു അടുപ്പത്തിന്റെ പ്രകടനമാണ്. അത് പരിണാമ ദശയിലൂടെ പിന്നിട്ട് മനുഷ്യരിലേക്ക് എത്തിയപ്പോള്‍ ചുംബനമായി പരിണമിച്ചുവെന്നാണ് ചരിത്രകാരന്മാരും ഗവേഷകരും പറയുന്നത്. വേറേയും ധാരാളം സിദ്ധാന്തങ്ങളും വാദങ്ങളുമുണ്ട്.

ലഭ്യമായ വിവരങ്ങള്‍ പ്രകാരം 4,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച മെസൊപൊട്ടോമിയയിലെ മനുഷ്യര്‍ക്കിടയില്‍പോലും ചുംബനത്തിന് വലിയ സ്ഥാനമുണ്ടായിരുന്നെന്നാണ്. ആദിമ മനുഷ്യര്‍ ലൈംഗികമായ അഭിനിവേഷത്തിന്റെ ഭാഗമായി ചുംബനത്തെ കണ്ടിരുന്നു. തനിക്ക് ഇണയോട് രതിയില്‍ ഏര്‍പ്പെടാന്‍ ആഗ്രഹമുണ്ടെന്നതിന്റെ സൂചനയായും ചുംബനത്തെ വീക്ഷിച്ചിരുന്നു.

Related Articles

Back to top button