രാമക്ഷേത്രത്തിന് സമാനമായ തർക്കം എല്ലായിടത്തും ഉണ്ടാക്കരുത്; മറ്റ് മതങ്ങളെ അധിക്ഷേപിക്കുന്നത് സംസ്‌കാരമല്ലെന്ന് മോഹൻ ഭാഗവത്

രാമക്ഷേത്രത്തിന് സമാനമായ തർക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുയർന്ന് വരുന്നതിനെ വിമർശിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. വിവിധ മതവിശ്വാസങ്ങൾ സൗഹാദർപരമായി കഴിയുന്നതിന് ഇന്ത്യ ഒരു മാതൃകയാകണമെന്ന് ഭാഗവത് പറഞ്ഞു. സംഭാലിലെ ഷാഹി ജമാമസ്ജിദ്, രാജസ്ഥാനിലെ അജ്മീർ ഷെരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ പുതിയ തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ആർഎസ്എസ് നേതാവിന്റെ പ്രസ്താവന
രാമക്ഷേത്രം ഒരു വികാരമായിരുന്നു. രാമക്ഷേത്രത്തിന് സമാനമായ തർക്കം എല്ലായിടത്തും ഉണ്ടാക്കരുത്. ഇത്തരം കാര്യങ്ങൾ ഒരുതരത്തിലും അംഗീകരിക്കില്ല. ഇന്ത്യയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും എന്നൊന്നില്ല. എല്ലാവരും ഒന്നാണ്. പഴയകാല തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇന്ത്യ ലോകത്തിന് തന്നെ മാതൃകയാകണം
രാമക്ഷേത്രം നിർമിക്കണമെന്ന് ഹിന്ദുക്കൾ ആഗ്രഹിച്ചിരുന്നു. എന്നാൽ വിദ്വേഷത്തിന്റെയും ശത്രുതയുടെയും പേരിൽ മറ്റിടങ്ങളിൽ തർക്കമുണ്ടാകുന്നത് അംഗീകരിക്കില്ല. മറ്റ് മതങ്ങളെ അധിക്ഷേപിക്കുന്നത് നമ്മുടെ സംസ്‌കാരമല്ല. എല്ലാവർക്കും അവരുടെ വിശ്വാസപ്രകാരം ആരാധന നടത്താൻ കഴിയണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.