ഡോ. മൻമോഹൻ സിംഗിന് ആദരാഞ്ജലി അർപ്പിച്ച് രാജ്യം; സംസ്‌കാരം ശനിയാഴ്ച
മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് ആദരാഞ്ജലി അർപ്പിച്ച് രാജ്യം. മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോൺഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കളെല്ലാവരും ഡൽഹിയിലേക്ക് എത്തി. പുലർച്ചെയോടെ ഡൽഹിയിലെത്തിയ രാഹുൽ ഗാന്ധിയും മല്ലികാർജുന ഖാർഗെയും കെസി വേണുഗോപാലും അടക്കമുള്ള നേതാക്കൾ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു
ഡൽഹിയിലുണ്ടായിരുന്ന സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മരണവിവരം അറിഞ്ഞ് ആശുപത്രിയിലും പിന്നീട് വസതിയിലും എത്തിയിരുന്നു. മൻമോഹൻ സിംഗിന്റെ സംസ്‌കാരം ശനിയാഴ്ച നടക്കും. വിദേശത്തുള്ള മകൾ എത്തിയ ശേഷമാകും സംസ്‌കാര ചടങ്ങുകൾ ആരംഭിക്കുക
എഐസിസി ആസ്ഥാനത്ത് പൊതുദർശനമുണ്ടാകും. മുൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ അനുശോചിച്ച് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാവിലെ 11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഇന്നലെ രാത്രി 9.51ഓടെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.