National

ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും തുടരും; നാവികസേനയും പങ്കാളികളാകും

ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജിംസ് കമ്പനിയുമായുള്ള കരാർ ഒരാഴ്ച കൂടി നീട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. നാവികസേനയും ഇന്ന് തെരച്ചിലിൽ പങ്കെടുക്കും. നേരത്തെ ഇവിടെ പരിശോധന നടത്തിയിരുന്ന ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പ്രതിനിധി. റിട്ട. മേജർ ജനറൽ ഇന്ദ്രബാലനും ഷിരൂരിലെത്തും

ഇന്നലെ ഗംഗാവലി പുഴയിൽ നിന്ന് കിട്ടിയ അസ്ഥി പരിശോധനക്കായി എഫ്എസ്എൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇത് മനുഷ്യന്റെ അസ്ഥിയാണെങ്കിൽ ഇന്നുച്ചയോടെ സ്ഥിരീകരണം ലഭിക്കും. അങ്ങനെയായാൽ ഡിഎൻഎ പരിശോധനക്ക് അയക്കും.

അതേസമയം ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങി. ഇന്നലെ നാവികസേന മാർക്ക് ചെയ്ത സ്ഥലത്ത് ഇറങ്ങാൻ ഈശ്വർ മാൽപെ ശ്രമിച്ചെങ്കിലും ഡ്രഡ്ജിംഗ് കമ്പനി തടഞ്ഞു.

ടാങ്കർ ക്യാബിൻ കണ്ടെത്തിയ സ്ഥലത്താണ് ഈശ്വർ മാൽപെ പിന്നെ ഇറങ്ങിയത്. ഇവിടെ നിന്ന് അർജുന്റെ ലോറിയിലുണ്ടായിരുന്നുവെന്ന് കരുതുന്ന അക്കേഷ്യ മരത്തടികൾ കണ്ടെത്തിയിരുന്നു. ഇത് മാധ്യമങ്ങളെ അറിയിച്ചതോടെ പോലീസ് ഇടപെടുകയായിരുന്നു. വിവരം ആദ്യം ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നായിരുന്നു പോലീസിന്റെ നിർദേശം. ഇതോടെയാണ് ഈശ്വർ മാൽപെ മടങ്ങിയത്.

Related Articles

Back to top button