UAE
സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ കുറ്റകരമായ ഉള്ളടക്കങ്ങള്‍ കണ്ടെത്തിയതായി ദുബൈ മീഡിയാ കൗണ്‍സില്‍
ദുബൈ: രാജ്യത്തെ സോഷ്യല്‍ മീഡിയകളില്‍ കുറ്റകരമായ ഉള്ളടക്കങ്ങള്‍ കണ്ടെത്തിയതായി ദുബൈ മീഡിയാ കൗണ്‍സില്‍ വെളിപ്പെടുത്തി. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍ മീഡിയ റെഗുലേഷന് നിയമത്തിന്റെ ലംഘനമാണെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ പ്രതിച്ഛായക്കും പരസ്യങ്ങള്‍ക്ക് നിയമം അനുശാശിക്കുന്ന നിലവാരത്തിനും യോജിക്കാത്തവ കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം ഉള്ളടക്കങ്ങള്‍ തടയാന്‍ പരസ്യ കമ്പനികളോടും പരസ്യ എക്കൗണ്ട് ഉടമകളോടും സോഷ്യല്‍മീഡിയയിലൂടെ ദുബൈ മീഡിയാ കൗണ്‍സില്‍ നിര്‍ദേശിച്ചു.