Gulf

ഈദ് അല്‍ ഇത്തിഹാദ്: വര്‍ണപ്രപഞ്ചമായി ജബല്‍ ഹഫീത്ത്

അല്‍ ഐന്‍: 53ാമത് ഈദ് അല്‍ ഇത്തിഹാദിന്റെ ആഘോഷപ്പൊലിമയില്‍ വര്‍ണപ്രപഞ്ചമായി ജബല്‍ ഹഫീത്ത്. ഇത്തവണത്തെ ആഘോഷത്തിന്റെ മുഖ്യവേദിയായി ജബല്‍ ഹഫീത്ത് മാറിയതോടെയാണ് യുഎഇയുടെ മുഴുവന്‍ കണ്ണുകളും ഇവിടേക്ക് പതിഞ്ഞത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും വൈസ് പ്രസിസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെയും മഹത്തായ നേതൃത്വത്തിന് കീഴിലായിരുന്നു ഇത്തവരണത്തെ ആഘോഷ പരിപാടികള്‍ ഇന്നലെ പൊടിപൊടിച്ചത്.

ചരിത്രവും പ്രകൃതിയും സാങ്കേതികവിദ്യയും ഒത്തൊരുമിച്ചതോടെ യാഥാര്‍ഥ്യമായ ഈദ് അല്‍ ഇത്തിഹാദ് ഔദ്യോഗിക ഷോ തന്നെയായിരുന്നു ഏറ്റവും വലിയ ഹൈലൈറ്റ്. രാഷ്ട്രത്തിന്റെ ചരിത്രവും സംസ്‌കാരവും ഇതുവരെയുള്ള യാത്രയുമെല്ലാം ഉള്‍ച്ചേര്‍ന്നതായിരുന്നു ഷോ. രാഷ്ട്ര ശില്‍പികള്‍ക്ക് ആദരം അര്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകളാല്‍ ആഘോഷം കെങ്കേമമായി. സ്വദേശികളും പ്രവാസികളുമായ പതിനായിരത്തോളം ആളുകളാണ് ഷോയുടെ ഭാഗമായി മാറിയത്. റോയല്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയും ചടങ്ങിന് കൊഴുപ്പേകി. പതിനായിരങ്ങളാണ് ആഘോഷങ്ങള്‍ക്ക് സാക്ഷിയായത്.

Related Articles

Back to top button